കൽപറ്റ: പീപ്പിൾസ് ഫൗണ്ടേഷൻ 10ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയനാട് ജില്ല കുടുംബ സംഗമം ‘സ്നേഹക്കൂട്ട്’ ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജാതി-മത ഭേദമന്യ രാജ്യത്തിന്റെ സ്വതന്ത്രത്തിനുവേണ്ടി പോരാടിയവരുടെ ലക്ഷ്യം ചോദ്യംചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ വാർഷിക റിപ്പോർട്ട് പ്രകാശനം അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ നിർവഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷന്റെ സേവനങ്ങൾ മഹത്തരമാണന്നും മറ്റുള്ളവർക്ക് മാതൃകയാണന്നും അദ്ദേഹം പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ പദ്ധതികളുടെ ഹൃസ്വ വിഡിയോ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പ്രകാശനം ചെയ്തു.
സംഗമത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മണിക്കുട്ടി എസ് പിള്ളൈ , എം അബ്ദുൽമജീദ് (സെക്രട്ടറി പീപ്പിൾസ് ഫൗണ്ടേഷൻ]സംസാരിചു ടി പി യൂനുസ് സ്വാഗതവും സി കെ സമീർ നന്ദിയും പറഞ്ഞു മികച്ച വനിത സംരഭകക്കുള്ള അവാർഡ് നേടിയ സിന്ധു അരിമുളയെ ചടങ്ങിൽ ആദരിചു. ഉച്ചക്കു ശേഷം വില്ലേജിലെ വിദ്യാർത്ഥികളുടെയും പതിനാലാം രാവ് മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി