ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി

National

ന്യൂഡൽഹി: പ്രതിപക്ഷത്തിന്‍റെ പൊതുസ്ഥാനാർഥി മാർഗരറ്റ്​ ആൽവയെ 182നെതിരെ 528 വോട്ടുകൾക്ക്​ അനായാസം തോൽപിച്ച്​ എൻ.ഡി.എയുടെ ജഗ്ദീപ്​ ധൻഖർ ഉപരാഷ്​​ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ കാലാവധി അവസാനിക്കുന്നതിന്‍റെ പിറ്റേന്നായ​ ഈ മാസം 11ന്​ അടുത്ത ഉപരാഷ്ട്രപതിയായി ജഗ്ദീപ്​ ധൻഖർ സത്യപ്രതിജ്ഞ ചെയ്യും. പോൾ ​ചെയ്തതിന്‍റെ 75 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ്​ മുൻ പശ്ചിമ ബംഗാൾ ഗവർണർ കൂടിയായ ധൻഖറിന്‍റെ വിജയം.

372 വോട്ടാണ് ജയിക്കാനാവശ്യം. ആകെയുള്ള 780 ​വോട്ടിൽ 394 വോട്ട്​ സ്വന്തമായുണ്ടായിരുന്ന ബി.ജെ.പി എളുപ്പം ജയമുറപ്പിച്ചു. ആകെ പോൾ ചെയ്ത 725ൽ 15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷ ഭിന്നത പ്രകടമായ തെരഞ്ഞെടുപ്പിൽ മാർഗരറ്റ്​ ആൽവക്ക്​ 25 ശതമാനം വോട്ട് പോലും നേടാനായില്ല.

കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിനെതിരെ പ്രതിപക്ഷ സ്ഥാനാർഥി ഗോപാൽകൃഷ്ണ ഗാന്ധിക്ക്​ 32 ശതമാനം വോട്ട് ലഭിച്ചിരുന്നു. ഉപരാഷ്​​ട്രപതി രാജ്യസഭ ചെയർമാൻ കൂടിയാണ്. ധൻഖറി​ന്‍റെ ജയത്തോടെ പാർലമെന്‍റിന്‍റെ ഇരുസഭകളെയും നിയന്ത്രിക്കുന്നവർ രാജസ്ഥാനിൽനിന്നുള്ളവരായി. ലോക്സഭ സ്പീക്കർ ഓം ബിർലയും രാജസ്ഥാൻകാരനാണ്. 

ക​ർ​ഷ​ക​പു​ത്ര​നെ​ന്ന് ബി.​ജെ.​പി വി​ശേ​ഷി​പ്പി​ക്കു​ന്ന ധ​ൻ​ഖ​ർ രാ​ജ​സ്ഥാ​നി​​​ൽ​ നി​ന്നു​ള്ള പ്ര​മു​ഖ ജാ​ട്ട് നേ​താ​വാ​ണ്. സം​സ്ഥാ​ന​ത്ത് ജാ​ട്ടു​ക​ൾ​ക്ക് ഒ.​ബി.​സി പ​ദ​വി നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു. അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ധ​ൻ​ഖ​ർ 1989 മു​ത​ലാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങി​യ​ത്. ആ ​വ​ർ​ഷം ത​ന്നെ രാ​ജ​സ്ഥാ​നി​ലെ ഝു​ൻ​ഝു​നു മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് വി​ജ​യി​ക്കു​ക​യും അ​ടു​ത്ത വ​ർ​ഷം കേ​ന്ദ്ര​മ​ന്ത്രി​യാ​കു​ക​യും ചെ​യ്തു.

രാ​ജ​സ്ഥാ​ൻ ഹൈ​കോ​ട​തി​യി​ലും സു​പ്രീംകോ​ട​തി​യി​ലും പ്രാ​ക്ടീ​സ് ചെ​യ്തി​രു​ന്ന ധ​ൻ​ഖ​ർ കേ​ന്ദ്ര​മ​ന്ത്രി​യാ​യ അ​തേ വ​ർ​ഷ​മാ​ണ് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ​ത്. 1993-98 കാ​ല​യ​ള​വി​ൽ കി​ഷ​ൻ​ഗ​ഢ് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധാ​നം ​ചെ​യ്ത് രാ​ജ​സ്ഥാ​ൻ വി​ധാ​ൻ സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്നു.

1951ൽ ​രാ​ജ​സ്ഥാ​നി​ലെ ഝു​ൻ​ഝു​നു​വി​ൽ ക​ർ​ഷ​ക ​കു​ടും​ബ​ത്തി​ലാ​ണ് ജ​ന​നം. ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ൽ നി​ന്ന് പ്രൈ​മ​റി വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം സ്കോ​ള​ർ​ഷി​പ്പോ​ടെ സൈ​നി​ക് സ്കൂ​ളി​ൽ പ്ര​വേ​ശ​നം നേ​ടി. ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് സ്കൂ​ളി​ൽ പോ​യി​രു​ന്ന​ത്. ഭാ​ര്യ- സു​ദേ​ഷ് ധ​ൻ​ഖ​ർ. ഒ​രു മ​ക​ളു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *