ആലപ്പുഴ : ഹരിപ്പാട് മണ്ണാർശാലയിൽ 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തിൽ വീട്ടിൽ ശ്യാമകുമാറിന്റെ മകൾ ദൃശ്യയാണ് മരിച്ചത്. കുളിപ്പിക്കവേ കിണറ്റിൽ വീണതെന്നാണ് കുട്ടിയുടെ അമ്മ ദീപ്തിയുടെ മൊഴി. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു
