പനമരം: പനമരം ഗ്രാമപഞ്ചായത്ത് കാട്ടിറപ്പള്ളി അംഗൻവാടിയിൽ കിട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി.പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. തോമസ് പാറക്കാലായിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് മെമ്പർ ശാന്ത അധ്യക്ഷത വഹിച്ചു.സീതലക്ഷ്മി ടീച്ചർ സ്വാഗതവും, ADS സെക്രട്ടറി ലിസി പത്രോസ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി
