പേരിയ: കഴിഞ്ഞ ദിവസം നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ചുരം തകരുകയും വാഹന ഗതാഗതം പൂർണമായും നിരോധിച്ചതിനാൽ കൂടുതലായും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. അടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കുന്ന പേരിയ പ്രദേശത്തെ വിദ്യാർത്ഥികളും സാധാരണക്കാരായ ജനങ്ങളടക്കം നാല് ദിവസത്തോളമായി യാത്ര സൗകര്യങ്ങൾക്ക് വളരെ പ്രയാസം നേരിടുകയാണ്,ഇത്രയും പെട്ടെന്ന് പേരിയയിലേക്ക് സ്പെഷ്യൽ ബസ്സ് സർവീസ് ആരംഭിച്ചു യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് പേരിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.ചർച്ചയുടെ അടിസ്ഥാനത്തിൽ നാളെ മുതൽ മൂന്നോളം സർവീസുകൾ ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. മാനന്തവാടി ബ്ലോക് പഞ്ചായത്ത് ക്ഷേമാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോയ്സി ഷാജു, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡണ്ടും ബ്ലോക് പഞ്ചായത്ത് അംഗവുമായ അസീസ് വാളാട്, യൂത്ത് കോൺഗ്രസ് പേരിയ മേഖല പ്രസിഡൻ്റ് നിജിൻ ജയിംസ് തുടങ്ങിയവർ മാനന്തവാടി കെ.എസ്.ആർ.ടി.സി. ഡിപ്പോ കൺട്രോലിങ് മാനേജർ ശശിധരൻ, സൂപ്രണ്ട് അനീഷ തുടങ്ങിയവരുമായ ചർച്ചയിലാണ് തീരുമാനമായത്