കളക്‌ട്രേറ്റില്‍ ഓണം ഖാദി സ്‌പെഷ്യല്‍ മേള

Wayanad

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് വയനാട് കളക്ടറേറ്റില്‍ നടത്തുന്ന ഓണം ഖാദി സ്‌പെഷ്യല്‍ മേള തുടങ്ങി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി ബാലകൃഷ്ണന് ആദ്യ വില്‍പ്പന നടത്തി മേള ഉദ്ഘാടനം ചെയ്തു. സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് നിര്‍വഹിച്ചു. ആഗസ്റ്റ് 6 വരെയാണ് മേള നടക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ ഒരു ദിവസം ഖാദി വസ്ത്രം ധരിക്കേണ്ടതിനാല്‍ ജീവനക്കാരുടെ സൗകര്യരാര്‍ഥമാണ് കളക്ടറേറ്റില്‍ ഖാദിമേള സംഘടിപ്പിച്ചത്. ഓണത്തോടനുബന്ധിച്ച് സെപ്തംബര്‍ 1 മുതല്‍ 6 വരെയും സമാനമായ രീതിയില്‍ മേള സംഘടിപ്പിക്കും. ഖാദി ബോര്‍ഡ് ജില്ലാ ഓഫീസര്‍ എം.ആയിഷ, കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യ മാനേജര്‍ പി. ദിലീപ് കുമാര്‍, അസിസ്റ്റന്റ് മുഹമ്മദ് ബഷീര്‍, വില്ലേജ് ഇന്‍സ്ട്രീസ് ഓഫീസര്‍ കെ. അനിത തുടങ്ങിയവര്‍ പങ്കെടുത്തു. ഓണം ഖാദി മേളയില്‍ തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ ബാങ്ക് ജീവനക്കാര്‍ക്ക് 1,00,000 രൂപ വരെ ക്രഡിറ്റ് സൗകര്യവും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *