കൽപ്പറ്റ: മഴയും വെള്ളപ്പൊക്കവും കാറ്റും കാരണം ജില്ലയിൽ കാർഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം താമസിയാതെ വിതരണം ചെയ്യണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയിൽ 35 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കൃഷിവകുപ്പ് പ്രാഥമികമായി കണക്കാക്കിയത്. പ്രകൃതിക്ഷോഭങ്ങൾ മൂലം മുൻ വർഷങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരവും ഇതെവരെ വിതരണം ചെയ്തിട്ടില്ല. കർഷകരോടുള്ള അവഗണ സർക്കാർ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. എം. അന്ത്രു ഹാജി, ഉസ്മാൻ മമന, അസീസ് പൊഴുതന, അലവി വടക്കതിൽ, ലത്തീഫ് അമ്പലവയൽ, പി.കുഞ്ഞുട്ടി, കുഞ്ഞുമുഹമ്മദ് പറമ്പിൽ, നാസർ കൂളിവയൽ, പി.കെ.മൊയ്തീൻ കുട്ടി, കെ.ടി.കുഞ്ഞബ്ദുല്ല, എം.കെ.ആലി പ്രസംഗിച്ചു. സെക്രട്ടറി സി.കെ. അബൂബക്കർ ഹാജി നന്ദി പറഞ്ഞു. മുനിസിപ്പൽ സ്വതന്ത്ര കർഷക സംഘം വൈസ് പ്രസിഡന്റായിരുന്ന എം.കെ. നാസറിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.