പടിഞ്ഞാറത്തറ : വിജയങ്ങൾ തേടിയുള്ള യാത്രയാണ് വിദ്യാഭ്യാസമെന്നും വിദ്യാഭ്യാസത്തോടൊപ്പം മൂല്യങ്ങളുടെ സ്വംശീകരണവും ഓരോ വിദ്യാർത്ഥിയിലുമുണ്ടാവേണ്ടതുണ്ടെന്നും അഡ്വ : ടി.സിദ്ദീഖ് എം.എൽ.എ പ്രസ്താവിച്ചു . പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ 2021 – 22 അധ്യായന വർഷത്തിൽ സി.ബി.എസ്.ഇ പത്താം തരം പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഗ്രീൻസ് ടാലൻസിയ 22 ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനോന്മുഖമായ വിദ്യാഭ്യാസ മേഖലകളെ കണ്ടത്താൻ വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു . പി.ടി .എ . പ്രസിഡന്റ് എ.പി. സ്വാദിഖ് അധ്യക്ഷത വഹിച്ചു. ഡബ്ല്യു.എം.ഒ. പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി ഡബ്ല്യു എം.ഒ. സന്ദേശം നൽകി സ്കൂൾ പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി. നൗഷാദ് മെമ്പർ ബിന്ദു, സർവ്വീസ് സഹകര ബാങ്ക് പ്രസിഡണ്ട് കെ ടി കുഞ്ഞബ്ദുള്ളഎസ്.എം.എസി ഭാരവാഹികളായ സി.കെ.ഇബ്രാഹീം ഹാജി, എൻ.പി. ശംസുദ്ദീൻ, മമ്മൂട്ടി കളത്തിൽ, സി. മുഹമ്മദ്, ഷമീർ .കെ. ഇ , പി.ടി.എ ഭാരവാഹികളായ സി.കെ. നവാസ്, ജോളി. എം.എൻ , സി.കെ.അബ്ദുൽ ഗഫൂർ , ജിസ് മോൻ , മദർ പി.ടി.എ പ്രസിഡന്റ് സുമയ്യ . പി , സൗദ .പി , ഹഫ്സത്ത്. കെ അധ്യാപകരായ രേഖ രാജു , ജോസഫ്.എം.ടി രാജേഷ് കുമാർ , ഖാലിദ് .കെ.എ, ആഷിഖ് .കെ, അബൂബക്കർ വിദ്യാർത്ഥി പ്രതിനിധികളായ ഷിംന ഫാത്തിമ, മുഹമ്മദ് ഫാ ഇസ് സംസാരിച്ചു സ്കൂൾ കൺവീനർ സി.ഇ. ഹാരിസ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഡോ.പി.കെ. സുനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.