22 ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു: വാട്‌സ്ആപ്പ്

National

ന്യൂഡല്‍ഹി: ജൂണില്‍ 22 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി
പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 632 പരാതികള്‍ ലഭിച്ചതായും മാസംതോറും വാട്‌സ്ആപ്പ് പുറത്തിറക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ചാണ് മാസംതോറും റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് 22 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതെന്ന് വാട്‌സ്ആപ്പ് പറയുന്നു.

അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുക അടക്കം ഉപയോക്താവിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ തടയണമെന്ന പുതിയ ഐടി നിയമത്തിന്റെ ചുവടുപിടിച്ചാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിച്ചത്. ജൂണ്‍ ഒന്നുമുതല്‍ 30 വരെയുള്ള കാലയളവില്‍ 22,10,000 അക്കൗണ്ടുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

അക്കൗണ്ടുകള്‍ നിരോധിക്കണമെന്ന്് കാണിച്ച് 426 അപേക്ഷകളാണ് ഇക്കാലയളവില്‍ ലഭിച്ചത്. സുരക്ഷയുമായി ബന്ധപ്പെട്ട് 16 പരാതികളും ലഭിച്ചു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് 64 അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *