കണ്ണൂര്‍: കനത്ത മഴയെ തുടർന്ന് പേരാവൂരിൽ മലവെള്ള പാച്ചിലിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പൊതുജനാരോഗ്യ കേന്ദ്രത്തിലെ നേഴ്സായ നദീറയുടെ മകൾ നിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്ഥലത്തുനിന്ന് 200മീറ്റര്‍ മാറി ഒരു വീടിന്റെ പറമ്പില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പബ്ലിക് ഹെല്‍ത്ത് സെന്ററില്‍ തന്നെയാണ് നസീറ കുടുംബവുമൊത്ത് താമസിച്ചിരുന്നത്. ഇന്നലെ രാത്രി 10 മണിയോടുകൂടി മഴ കനത്തപ്പോള്‍ രക്ഷപെടാനായി ശ്രമിക്കവെയാണ് അപകടമുണ്ടായത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ കുഞ്ഞ് കൈയില്‍ നിന്ന് തെന്നിപ്പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂര്‍ ഇരുപത്തിനാലാം മൈലിലും പൂളക്കുറ്റി തുടിയാടുമാണ് ഉരുള്‍പൊട്ടിയത്.