മണ്ണെണ്ണ വില 13 രൂപ കുറച്ചു

Kerala

തിരുവനന്തപുരം: രാജ്യത്ത് റേഷൻ മണ്ണെണ്ണ വില ലിറ്ററിനു 13 രൂപ കുറച്ച് 89 രൂപയാക്കി. ഇതുവരെ 102 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. മുൻവർധന നടപ്പാക്കാത്തതിനാൽ കേരളത്തിലെ വില ഇതുവരെ 84 രൂപയായിരുന്നു. തുടർന്നുള്ള വില സംസ്ഥാന സർക്കാരാണു തീരുമാനിക്കേണ്ടത്.

സംസ്ഥാന സർക്കാർ ഏപ്രിലിൽ നിശ്ചയിച്ച വിലയാണ് 84 രൂപ. പഴയ സ്റ്റോക്ക് മണ്ണെണ്ണ ഉള്ളതിനാൽ വില കൂട്ടേണ്ടതില്ലെന്നു അന്ന് തീരുമാനിച്ചു. ജൂണിൽ 88 രൂപയായും ജൂലൈയിൽ 102 രൂപയായും വില കൂട്ടിയപ്പോഴും പഴയ സ്റ്റോക്ക് ഉള്ളതിനാൽ കേരളത്തിൽ വില കൂട്ടാതെ പിടിച്ചുനിന്നു.

അതേസമയം, നോൺ പിഡിഎസ് മണ്ണെണ്ണയായി 20,000 കിലോലീറ്റർനൽകാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ അറിയിച്ച സാഹചര്യത്തിൽ മണ്ണെണ്ണ വിതരണം നടത്തണമെങ്കിൽ അധിക വില ഈടാക്കാതെ കേരളത്തിന് പിടിച്ചുനിൽക്കാനാകില്ല. പിഡിഎസ് വിഹിതമായി കേരളത്തിനുള്ള മണ്ണെണ്ണയിൽ കേന്ദ്രം കുറവു വരുത്തിയ സാഹചര്യത്തിലാണ് നോൺ പിഡിഎസ് വിഹിതം ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *