കൽപ്പറ്റ: ദീർഘകാലമായി അസുഖമുള്ള കുട്ടികൾക്കും അവരുടെ കുടുംബത്തിനും താങ്ങും തുണയുമായി 2007ൽ പ്രവർത്തനമാരംഭിച്ച സംഘടനയാണ് സൊലേസ്.
കഴിഞ്ഞ 15 വർഷമായി കേരളത്തിലെ 9 ജില്ലകളിലായി 3500 ലധികം കുട്ടികളെ സാമ്പത്തികമായും സാമൂഹികമായും സംരക്ഷിച്ച് പ്രവർത്തിച്ചു വരുന്നുണ്ട്.
സൊലേസിൻ്റെ പ്രവർത്തനങ്ങൾ വയനാട്ടിലും തുടങ്ങിയിട്ടുണ്ട്.
പുതിയ തലമുറയിലെ കുട്ടികളെ സൊലേസിന്റെ ഭാഗമാക്കിക്കൊണ്ട് 2017 മുതൽ സൊലേസ് യുവജന സന്നദ്ധ പ്രവർത്തനം നടക്കുന്നുണ്ട് .കലാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് സാമൂഹിക പ്രതിബദ്ധതയും ജീവിതത്തിനോട് പുതിയൊരു സമീപനവും കൊടുക്കാൻ സൊലേസ് യുവജന സന്നദ്ധ പ്രർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള ,സൊലേസിന്റെ സംഗമം , ഓഗസ്റ്റ് മാസം 13 ന്, ശനിയാഴ്ച തൃശൂർ നന്ദനം കൺവെൻഷൻ സെൻ്ററിൽ ,സ്നേഹ സന്ദേശം എന്ന പേരിൽ നടത്തുന്നു.
ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി,കെ. ജയകുമാർ IAS (Rtd), ജസ്റ്റിസ് എസ് ,സിരി ജഗൻ (Rtd), ഷീബ അമീർ (സ്ഥാപക സെക്രട്ടറി സൊലേസ് ) എന്നിവർ സംഗമത്തിൽ സംസാരിക്കും.
സൊലേസ് യുവജന സന്നദ്ധ പ്രവർത്തകർത്ത് മാത്രമായിരിക്കും പ്രവേശനം
കൂടുതൽ വിവരങ്ങൾക്ക്.
+919744963798