ആടികൊല്ലി :പ്രദേശത്തു കടുവ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ അധികാരികൾ ഉടൻ ഇടപെടണമെന്നും, ക്ഷീര കർഷകർ അടക്കം ഉള്ള പ്രാദേശത്തു ജനങ്ങളുടെ ഭീതി ഭരണകൂടങ്ങൾ കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ സി വൈ എം ആടികൊല്ലി യൂണിറ്റ് പ്രതിക്ഷേധിച്ചു. പ്രതിഷേധ സമരം യൂണിറ്റ് ഡയറക്ടർ റവ ഫാ സോമി വടയപറമ്പിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കെ സി വൈ എം മുള്ളൻകൊല്ലി ജോയിന്റ് സെക്രട്ടറി കണിയാമറ്റത്തിൽ, അമൽ അമരിക്കാട്ട്, അബിൻ വെള്ളരാംകലയിൽ എന്നിവർ പ്രസംഗിച്ചു