നിരവിൽപുഴ : ചുരം റോഡിന്റെ സമഗ്രവികസനം സാധ്യമാക്കുക,ചുരംവഴിയുള്ളഗതാ ഗത സംവിധാനം മെച്ചപ്പെടുത്തുക,നിർത്തലാക്കിയ ദീർഘ ദുര ബസ് സർവ്വീസുകൾ പുന:സ്ഥാപിക്കുക,ചുരം റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് അവസാ നിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്ന യിച്ചു കൊണ്ടുനടന്ന വികസനജാഥ തൊണ്ടർനാട് പഞ്ചായത്തു വാർഡ് മെമ്പർ ബിന്ദു മണപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു . എംവി പൗലോസ് വെള്ളമുണ്ട ആദ്യക്ഷത വഹിച്ചു. സ്നേഹതീരം ഡയറക്ടർ സുലൈമാൻ അമാനി മുഖ്യപ്രഭാഷണം നടത്തി. മൈമൂനത്ത് കെ.എ ക്ഷേമകാര്യ സ്ഥിരം ആദ്യക്ഷ. നൗഷാദ് പീച്ചം കോഡ് എന്നിവർ ആശംസകളർപ്പിച്ചു. ജിനി, അജി, സീന ഷാന്റിൽ എം കുഞ്ചബ്ല്ള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുജീബ്റഹ്മാൻ സ്വാ ഗതവും കുനിങ്ങാരത്ത് മമ്മുട്ടി നന്ദിയും പറഞ്ഞു.
