റിമാന്റ് തടവുകാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

മാനന്തവാടി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് തടവുകാരന്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് പാര്‍ട്ടിയും, അദ്ദേഹത്തിന്റെ ബന്ധുക്കളും രംഗത്തെത്തി. ടിബി.രോഗിയായ തലപ്പുഴ ഗോദാവരി കോളനിയിലെ ബിജുവാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തവിഞ്ഞാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും ബന്ധുകളും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുടംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.ടി.ബി. പേഷ്യന്റായ ബിജുവിന് ഡോക്ടറുടെ സാനിധ്യം എപ്പോഴും ആവശ്യമാണ്. എന്നാല്‍ ഐസൊലേഷന്‍ […]

Continue Reading

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; പരിശീലനം തുടങ്ങി

മാനന്തവാടി: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്ക്കരണം എന്ന വിഷയത്തെ ആസ്പദമാക്കി കിലയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജനപ്രതിനിധികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ചെയ്തു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ആര്‍.ജി.എസ്.എ വയനാട് ജില്ലാ കോഡിനേറ്റര്‍ ശരത് ചന്ദ്രന്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.ഐക്യരാഷ്ട്രസഭ അംഗീകരിച്ച 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആസ്പദമാക്കി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 10 വിഷയങ്ങളില്‍ […]

Continue Reading

പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച വരെ; സമയപരിധി നീട്ടി ഹൈക്കോടതി ഉത്തരവ്

കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചു വരെ നീട്ടി. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതായി ഇന്നു കേസ് പരിഗണിച്ചപ്പോള്‍ സിബിഎസ്ഇ കോടതിയെ അറിയിച്ചു. മലപ്പുറം സ്വദേശികളായ രണ്ടു സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇനിയും സമയം നീട്ടിനല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സമയം നീട്ടുന്നത് അധ്യയന വര്‍ഷത്തെ അപ്പാടെ താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ […]

Continue Reading

ആഫ്രിക്കൻ പന്നി പനി നിയന്ത്രിക്കുവാൻ നടപടികൾ സ്വീകരിച്ചു: ജെ. ചിഞ്ചുറാണി

വയനാട് ജില്ലയിലെ മാനന്തവാടിയിൽ പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ (പന്നി പനി ) രോഗം സ്ഥിരീകരിച്ചു. ഭോപ്പാൽ – ICAR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ (NIHSAD) നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി ഫാമിൽ 43 പന്നികളും, തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ 1 എണ്ണവും രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ 300 പന്നികളാണ് ഉള്ളത്. നിലവിൽ അവിടെ മൂന്ന് മൃഗങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ട്. 19 / 07 […]

Continue Reading

പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവം; വടകര എസ് ഐ ഉൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര എസ് ഐ ഉൾപ്പെടെ 3 പേർക്ക് സസ്പെൻഷൻ. വടകര എസ്ഐ നിജേഷ്, എഎസ്ഐ അരുൺ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവർക്കാണ് സസ്പെൻഷൻ. ഡിഐ ജി രാഹുൽ നായർ ആണ് സസ്പെൻഷന് ഉത്തരവിട്ടത്. യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ വടകര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സജീവന്റെ ബന്ധു രംഗത്തെത്തിയിരുന്നു. വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവനെ പൊലീസ് മര്‍ദിച്ചെന്നാണ് ബന്ധു പറയുന്നത്. […]

Continue Reading

“ഈ അനുഭവം ഇതാദ്യം, ശരിക്കും വേറൊരു ലോകത്താണ്”: സന്തോഷത്തിൽ അപർണ ബാലമുരളി

സുരറൈ പോട്രിലെ ബോമ്മിയായി തിളങ്ങിയ നടി അപർണ ബാലമുരളിക്കാണ് ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്. പ്രഖ്യാപനം അറിഞ്ഞപ്പോൾ പുതിയ സിനിമയുടെ പൊള്ളാച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ ആയിരുന്നു അപർണ്ണ. ഈ അനുഭവം തനിക്ക് ആദ്യമായാണെന്ന് പറഞ്ഞ് സന്തോഷം മറച്ചുവയ്ക്കാതെയാണ് അപർണ പ്രതികരിച്ചത്. “ഈ അനുഭവം എനിക്ക് ആദ്യമായാണ്. എന്റെ എല്ലാ നന്ദിയും സുധാ മാമിനാണ് (സുരാരെ പോട്ര് സംവിധായിക). സുധാ മാം എന്നിൽ അർപ്പിച്ച വിശ്വാസം കാരണമാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. എനിക്ക് കഴിയുന്നത്ര ഞാൻ […]

Continue Reading

സൂര്യയും അജയ് ദേവ്​ഗണും നടന്മാർ, മികച്ച നടി അപർണ ബാലമുരളി, സഹനടൻ ബിജു മേനോൻ, സച്ചി സംവിധായകൻ

2020ലെ ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്​ഗണിനേയും തെരഞ്ഞെടുത്തു. സുരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളിയാണ് മികച്ച നടി. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും ചിത്രത്തിന് സച്ചിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ചിത്രത്തിലെ ​ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്കാരം നേടി. സുരറൈ പോട്ര് ആണ് മികച്ച സിനിമ. മികച്ച നടൻ- സൂര്യ(സുരറൈ പോട്ര്), അജയ് ദേവ്​ഗൺ മികച്ച നടി- അപർണ ബാലമുരളി(സുരറൈ പോട്ര്) മികച്ച സിനിമ- സുരറൈ […]

Continue Reading

വിമുക്തി മിഷൻ: മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മാനന്തവാടി : എക്സൈസ് റേഞ്ച് ഓഫീസും എം.ടി.ഡി.എം. ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റും, മൊബൈൽ ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക് വയനാട് അഞ്ചുകുന്നും സംയുക്തമായി ആയി തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പാലേരി കോളനി നിവാസികൾക്കായി മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഗണേശൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എം ടി ഡി എം ഹയർസെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ട് അനിൽകുമാർ കെ ആർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ […]

Continue Reading

ആരോഗ്യ വകുപ്പിലെ മരുന്ന് ക്ഷാമം പരിഹരിക്കണം, ഒഴിവുകൾ നികത്തണം:കേരള എൻ.ജി.ഒ. അസോസിയേഷൻ

മാനന്തവാടി:ജില്ലയിൽ ആരോഗ്യ വകുപ്പിൽ രൂക്ഷമായി തുടരുന്ന മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനും ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്നും മെഡിസെപ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും അവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി യുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീനു മുമ്പിൽ ധർണ്ണ നടത്തി. യഥാസമയം ടെൻഡർ നൽകാതെയും മഴക്കാലത്തെ ആവശ്യകത മുൻകൂട്ടി മനസിലാക്കാതെയും ഉത്തരവാദപ്പെട്ടവർ ചെയ്ത പ്രവൃത്തികളിലെ വീഴ്ച മൂലം ജനങ്ങൾ യാതന അനുഭവിക്കുകയാണ്. മഴക്കാല രോഗങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ […]

Continue Reading

Incoming & Outgoing Call Recorder:All-In-One Recorder

General– 4 in 1 recorder that records calls, audio, video camera and screen.– Recordings can be done in the background, while working with other apps.– Floating record control.– Full customization on the quality of each type of recordings.– Pause and resume all recordings.– Resizable camera previews.– No app watermarks in screen and camera recordings.– Recordings […]

Continue Reading