ജി.എച്ച്.എസ്.എസ് പനമരം ജേതാക്കൾ

പനമരം:വിമുക്തി എസ് പി സി സംയുക്തമായി നടത്തിയ വയനാട് ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പനമരം ഗവൺമെൻറ് ഹൈസ്കൂൾ എസ്പിസി യൂണിറ്റ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജിഎച്ച്എസ്എസ് മൂലങ്കാവിയാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി പനമരം സ്കൂളിലെ മിതലാജ് KT, തെരഞ്ഞെടുത്തു. പനമരം ഹൈസ്കൂളിലെ സിപിഒ മാരായ നവാസ് ടി, രേഖ കെ ,എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലിക്കുന്നത്.

Continue Reading

നൂറുമേനി വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൽപ്പറ്റ: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുമേനി വിജയം നേടിയ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റും പി.ടി.എ. യും അനുമോദിച്ചു.സ്കൂൾ തലത്തിൽ അഭിനവ് മധു ( 98.8%) ഒന്നാം സ്ഥാനവും വി.ഉജ്ജ്വല (98.2%) രണ്ടാം സ്ഥാനവും എസ്..സിയ സഞ്ജന (98%) മൂന്നാം സ്ഥാനവും നേടി.

Continue Reading

വ്യാപാരികളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം: വ്യാപാരി വ്യവസായി സമിതി

മാനന്തവാടി:ഉറവിടത്തിൽ നിയന്ത്രണം വരുത്താതെ സ്ഥാപനങ്ങളിൽ കയറി പ്ലാസ്റ്റിക് നിരോധനത്തിൻ്റെ പേരിൽ വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥ നടപടി അവസാനിപ്പിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഒണ്ടയങ്ങാടി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ സെക്രട്ടറി വി കെ തുളസിദാസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് സി.ടി. ജോസ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് കെ.പി.ശ്രീധരൻ, സെക്രട്ടറി എം.ആർ.സുരേഷ്, ഗ്രേസി രവി, പി.അബ്ദുൾ മുത്തലിബ്, സെയ്ദ് ഒണ്ടയങ്ങാടി സംസാരിച്ചു.

Continue Reading

ഡോക്ടർ മഞ്ജുഷക്ക് എച്.എം.സി.കമ്മിറ്റി യാത്രയയപ്പ് നൽകി

തരുവണ:കഴിഞ്ഞ ആറു വർഷത്തോളം തരുവണ ഹോമിയോ അസ്‌പെത്രിയിൽ സ്തുത്യർഹമായ സേവനം ചെയ്ത് മാറിപ്പോകുന്ന ജനപ്രിയ ഡോക്ടർ മഞ്ജുഷക്കു എച്. എം. സി.കമ്മിറ്റി യാത്രയയപ്പ് നൽകി.വാർഡ് മെമ്പർ കെ. കെ. സി. മൈമൂന അദ്ധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഡോക്ടർക്കു മൊമെന്റോ നൽകി ഉൽഘടനം ചെയ്തു.ഡോക്ടർ വിനീത, എച്. എം. സി. മെമ്പർമാരായ സി. മമ്മുഹാജി, കെ. സി. കെ. നജ്മുദീൻ, ഉസ്മാൻ പള്ളിയാൽ, ജംഷീർ, എം. നൗഷാദ്, നൗഫൽ, കെ. വിജയൻ, കെ. […]

Continue Reading

സ്വര്‍ണ വിലയില്‍ കുതിപ്പ്; രണ്ടു ദിവസത്തിനിടെ കൂടിയത് 720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. പവന് 400 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപ. ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 4690ല്‍ എത്തി. ഇന്നലെ പവന്‍ വില 320 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 720 രൂപയുടെ വര്‍ധന. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചുവരവ്.

Continue Reading

ഇന്നലെ 21,411 പേര്‍ക്ക് കോവിഡ്; 67 മരണം; ടിപിആര്‍ 4.46 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് 21,411 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഒന്നര ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ചികിത്സയിലുള്ളവര്‍ 1,50,100 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനമാണ്. ഇന്നലെ 20,726 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അസമില്‍ 800 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം […]

Continue Reading

ദിലീപ് ദൃശ്യങ്ങള്‍ ചോര്‍ത്തി; കണ്ടു, നശിപ്പിച്ചു?; അനുബന്ധ കുറ്റപത്രം കോടതിയില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ദൃശ്യങ്ങള്‍ കേസിലെ പ്രതി ദിലീപ് ചോര്‍ത്തിയെന്നും എന്നാല്‍ അത് എവിടെനിന്നു കണ്ടെത്താനായിട്ടില്ലെന്നും പൊലീസിന്റെ അനുബന്ധ കുറ്റപത്രം. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ പക്കല്‍ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യങ്ങള്‍ ലഭിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദിലീപ് ദൃശ്യങ്ങള്‍ കണ്ടെന്ന, സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായും, മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നതായാണ് സൂചന. പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി കുറ്റപത്രം […]

Continue Reading

50കാരനെ വീ‌ട്ടിനുള്ളിലെ ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

ദില്ലി: വടക്കുകിഴക്കൻ ദില്ലിയിലെ സീലംപൂരിൽ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ 50 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 7.15ഓടെ ബന്ധു ഫോൺ കോളുകൾ അറ്റൻഡ് ചെയ്യുന്നില്ലെന്ന് വിളിച്ചയാൾ അറിയിച്ചതായി പൊലീസ് പറഞ്ഞു. പരിശോധനക്കായി പൊലീസ്  ഗൗതംപുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം റഫ്രിജറേറ്ററിൽ മരവിച്ച നിലയിലായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. .സക്കീർ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ഇയാൾ വീട്ടിൽ തനിച്ചാണ് താമസിക്കുന്നതെന്നും ഭാര്യയും കുട്ടികളും അടുത്തില്ലെന്നും പൊലീസ് പറഞ്ഞു. നിയമനടപടി സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിൽ പ്രതിയെ […]

Continue Reading

ആഫ്രിക്കന്‍ പന്നിപ്പനി : രോഗം കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റർ പരിസരത്തെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

കൽപ്പറ്റ : വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി. വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമിൽ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടൻ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്‍റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് […]

Continue Reading

രാംനാഥ് കോവിന്ദിന് ഇന്ന് യാത്രയയപ്പ്; വിരുന്നൊരുക്കി പ്രധാനമന്ത്രി

കാലാവധി കഴിയുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് യാത്രയയപ്പ് നൽകും. വൈകിട്ട് പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് പരിപാടി. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും കേന്ദ്രമന്ത്രിമാരും എംപിമാരും ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴ വിരുന്ന് നൽകി. ഡൽഹിയിലെ ഹോട്ടൽ അശോകയിൽ സംഘടിപ്പിച്ച വിരുന്നിൽ കേന്ദ്ര മന്ത്രിസഭാംഗങ്ങളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവും യാത്രയയപ്പ് വിരുന്നിൽ […]

Continue Reading