ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഗുരുരാജയ്ക്ക് വെങ്കലം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ ഭാരോദ്വഹനം 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലം നേടി. സ്‌നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 151 കിലോയും ഉയർത്തിയ താരം ആകെ 269 കിലോ ഉയർത്തിയാണ് വെങ്കലമെഡൽ നേടിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ 115 കിലോ ഉയർത്തിയ ഗുരുരാജ രണ്ടാം ശ്രമത്തിൽ 118 കിലോ ഉയർത്തി. 120 കിലോ ഉയർത്താനുള്ള മൂന്നാം ശ്രമം പാഴായി. സ്‌നാച്ച് അവസാനിക്കുമ്പോൾ താരം നാലാമതായിരുന്നു. ക്ലീൻ ആൻഡ് […]

Continue Reading

പ്രത്യേക ഓണക്കിറ്റുകളുമായി സപ്ലൈകോ; ഓരോ നൂറു കിറ്റിലും ഒരു സമ്മാനം

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ഉത്സവ സീസണുകളില്‍ സപ്ലൈകോ സ്‌പെഷല്‍ കിറ്റുകള്‍ തയ്യാറാക്കി വില്‍പന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ ജി ആര്‍ അനില്‍. ഇതിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് 1000 മുതല്‍ 1200 രൂപവരെ വിലയുള്ള സ്‌പെഷല്‍ ഓണക്കിറ്റുകള്‍ തയ്യാറാക്കി വില്പന നടത്തും. റസിഡന്‍സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് ഓര്‍ഡറുകള്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് കിറ്റുകള്‍ നേരിട്ടെത്തിക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റിലും കുറഞ്ഞത് […]

Continue Reading

കണ്ണൂരിൽ മകൻ തൂങ്ങി മരിച്ചത് കണ്ട പിതാവ് കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ: കണ്ണൂരിൽ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30നാണ് സംഭവം. വീട്ടിലെ കിടപ്പു മുറിയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൻജിനീയറിങ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കോവിഡിനു ശേഷം ജോലി ഒന്നുമില്ലായിരുന്നു.

Continue Reading

അംഗണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും; 61.5 കോടിയുടെ ‘പോഷക ബാല്യം’ പദ്ധതി

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് 12ന് ഡി.പി.ഐ ജവഹര്‍ സഹകരണ ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അംഗണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. […]

Continue Reading

Latest Job Vacancies In Singapore Airlines 2022| Any Graduate/ Any Degree / Diploma / ITI |Btech | MBA | +2 | Post Graduates | Singapore

If you are a job seeker, there is an opportunity that came from Singapore Airlines Before you start to apply for the job. Kindly ask to follow our website and join our WhatsApp group. Our websiteshows a good opportunity for followers in their careers. Make sure you are one of the followers in our network. […]

Continue Reading

യൂത്ത് കോൺഗ്രസ് പ്രതിഷേധ ജ്വാല നടത്തി

കൽപ്പറ്റ : കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗത്തിലും, വിലക്കയറ്റത്തിലും, രൂപയുടെ മൂല്യ തകർച്ചയിലും, പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. പ്രതിഷേധ ജ്വാല കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡണ്ട് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി ഹർഷൽ കോന്നാടൻ, എബിൻ മുട്ടപ്പള്ളി, ഡിന്റോ ജോസ്, ഷിജു […]

Continue Reading

യൂത്ത് ലീഗ് പതാക ദിനം അചരിച്ചു

തരുവണ: മുസ്ലിം യൂത്ത് ലീഗ് ജില്ലയിലുടനീളം പതാക ദിനം അചരിച്ചു.തരുവണയിൽ യൂത്ത് ലീഗ് പ്രസിഡന്റ് എസ്. നാസർ പതാക ഉയർത്തി. വി. അബ്ദുള്ള, ഉസ്മാൻ പള്ളിയാൽ, സി. മമ്മുഹാജി, പി. നാസർ,കെ. അബൂബക്കർ, അഷ്‌റഫ്‌. ഈ, നിസാർ. സി. തുടങ്ങിയവർ പങ്കെടുത്തു. പുലിക്കാട് ശാഖാ മുസ്ലിം യൂത്ത് ലീഗ്, ‘യൂത്ത് ലീഗ് ദിന’ത്തോടാനുബന്ധിച്ച് പതാക ഉയർത്തി. ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് ഇബ്രാഹിം മൂലയിൽ പതാക ഉയർത്തി. യൂത്ത് ലീഗ് പ്രസിഡന്റ്‌ ഇസ്മായിൽ, സെക്രട്ടറി യാസർ, മുഹമ്മദ്‌, […]

Continue Reading

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

കൽപ്പറ്റ : വയനാട് ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിലെ ജീവനക്കാരുടെയും ഡയറക്ടർമാരുടെയും എസ്എസ്എൽസി സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച മക്കളെ സംഘം ഓഫീസിൽ വച്ച് ആദരിച്ചു. സംഘം പ്രസിഡണ്ട് ശ്രീ ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ഇത്തരം ചടങ്ങുകൾ വിദ്യാർഥികൾക്ക് അവരുടെ പഠനത്തിന് പ്രചോദനമാകുമെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സംഘം വൈസ് പ്രസിഡന്റ് ഇ ബഷീർ, ഡയറക്ടർമാരായ കെ ഡി തോമസ്, ആർ രാമചന്ദ്രൻ, റജീന തോമസ്, […]

Continue Reading