ശക്തമായ മഴ;എരുമേലിയില്‍ ഉരുള്‍പൊട്ടല്‍;കോട്ടയം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
മലയോര മേഖലയില്‍ ഇന്നലെ ഉണ്ടായ ശക്തമായ മഴയില്‍(Heavy rain) എരുമേലി തുമരംപാറയില്‍ ഉരുള്‍ പൊട്ടല്‍. ഉരുള്‍ പൊട്ടലില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സമീപത്തുള്ള കോഴിഫാമില്‍ വെള്ളം കയറി 1500 ഓളം കോഴികള്‍ ഒലിച്ചുപോയി.എരുമേലി തെക്ക് വില്ലേജില്‍ ഇരുമ്പൂന്നിക്കര പറപ്പള്ളി കല ആശാന്‍ കോളനിയില്‍ അഞ്ചോളം വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി. കനത്ത മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ചില വീടുകളുടെ മതിലുകളും തകര്‍ന്നു.
Continue Reading