കഅ്ബയെ പുതിയ കിസ്വ അണിയിച്ചു; മുഹറം ഒന്നിന് ചരിത്രത്തിലാദ്യം

പുതിയ ഹിജ്‌റ വര്‍ഷ പിറവിയില്‍ മക്കയില്‍ കഅ്ബയെ പുതിയ കിസ്വ അണിയിച്ചു. കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നാണ് പുതിയ കിസ്വ എത്തിച്ചത്. 166 സാങ്കേതിക വിദഗ്ധരും കരകൗശല വിദഗ്ധരും ചേര്‍ന്നാണ് പുതിയ കിസ്വ അണിയിച്ചത്. നാല് മണിക്കൂറുകള്‍ നീണ്ട ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. (Saudi Arabia replaces Kaaba’s Kiswa on Muharram 1) കിങ് അബ്ദുള്‍ അസീസ് കിസ്വ കോംപ്ലക്‌സില്‍ നിന്നുള്ള സംഘമാണ് പുതിയ കിസ്വ അണിയിച്ചത്. ചടങ്ങുകള്‍ക്ക് ഇരുഹറം കാര്യാലയ […]

Continue Reading

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയിൽ അവസാനിക്കും

52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് അർധരാത്രിയോടെ ബോട്ടുകൾ വീണ്ടും കടലിലേക്ക് പോകും. അറ്റകുറ്റപ്പണികൾ നടത്തിയ ശേഷമാണ് ബോട്ടുകൾ വീണ്ടും കടൽ കാണുക. ചാകര പ്രതീക്ഷിച്ച് പോകുന്ന ബോട്ടുകൾ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും. വറുതിക്കാലത്തിനുശേഷം യന്ത്രവൽകൃത യാനങ്ങൾ വീണ്ടും കടലിലേക്ക് പോകുമ്പോൾ തൊഴിലാളികൾ ആശങ്കയിലാണ്. നിലവിലെ ഇന്ധനവിലയിൽ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന് ബോട്ട് ഉടമകൾ ചോദിക്കുന്നു. കടലിൽ പോകുന്ന ബോട്ടുകൾക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നത് ഇവരുടെ ഏറെക്കാലത്തെ […]

Continue Reading

‘ഓ​ഗസ്റ്റ് രണ്ടു മുതൽ 15 വരെ എല്ലാവരും പ്രൊഫൈൽ ചിത്രം ത്രിവര്‍ണ്ണമാക്കണം’; പ്രധാനമന്ത്രി

ന്യൂഡൽഹി; സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാവരുടെ പ്രൊഫൈൽ ചിത്രവും ത്രിവർണമാക്കാനാണ് പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ‘ഹര്‍ ഖര്‍ തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം. ദേശിയ പതാക രൂപകൽപ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ഓ​ഗസ്റ്റ് രണ്ട്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതിന്റെ ഭാ​ഗമായാണ് നിർദേശം. ‘ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി […]

Continue Reading

സംസ്ഥാനത്ത് നാല് ദിവസം തീവ്രമഴ; നാളെ ഏഴിടത്തും മറ്റന്നാള്‍ എട്ടിടത്തും ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത അഞ്ച് സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. തീവ്രമഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴസ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, […]

Continue Reading

ബാങ്ക് ഇനി വിരല്‍ത്തുമ്പില്‍; തെരുവുനാടകവുമായി ബാങ്ക് ജീവനക്കാര്‍

അനുദിനം മാറി മറിയുന്ന സാങ്കേതിക ലോകത്തില്‍ ഡിജിറ്റല്‍ സേവനങ്ങളെ പരിചയപ്പെടുത്താന്‍ ബാങ്ക് ജീവനക്കാരുടെ തെരുവ് നാടകം വേറിട്ടതായി. അതിവേഗത്തിലും കാര്യക്ഷമതയോടും ആര്‍ക്കും പ്രാപ്യമാകുന്ന ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങളെ സമഗ്രവും ലളിതവുമായി തെരുവുനാടകത്തിലൂടെ ജീവനക്കാര്‍ അവതരിപ്പിച്ചു. തിരക്കിട്ട ബാങ്ക് ജോലികള്‍ക്കിടയിലും സമയം കണ്ടെത്തി നാടകത്തിന്റെ തിരക്കഥയും സംവിധാനവുമെല്ലാം ഇവര്‍ തന്നെയാണ് തയ്യാറാക്കിയത്. ബാങ്ക് ജീവനക്കാര്‍ക്കൊപ്പം സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാരും ബാങ്ക് വിരല്‍ത്തുമ്പില്‍ തെരുവ് നാടകത്തില്‍ അണിനിരന്നു. വയനാട് ഡിജിറ്റലിലേക്ക് പദ്ധതിയുടെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ […]

Continue Reading

ജില്ലയുടെ സമഗ്രവികസനം: പദ്ധതി നിര്‍വ്വഹണത്തില്‍ വേഗത വേണം – ജില്ലാവികസന സമിതി

ജില്ലയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണത്തിൽ വേഗത വേണമെന്ന് ജില്ലാ വികസനസമിതി ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളുടെ ഭവന പദ്ധതികള്‍ പലപ്പോഴും ആസൂത്രണ പിഴവ് കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തുന്ന പല പദ്ധതികളും ഇഴഞ്ഞ് നീങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു. ഇവയുടെ നിര്‍വ്വഹണ പുരോഗതി സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യമാണെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ആദിവാസി മേഖലയിലെ ഭവന നിര്‍മ്മാണ പദ്ധതി തയ്യാറാക്കുമ്പോള്‍ വൈദ്യുതി, […]

Continue Reading

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു

കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ‘ഓസം’ ജില്ലാതല ടാലന്റ് ഷോ (മോണോ ആക്ട് മത്സരം) സംഘടിപ്പിച്ചു. കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഡി.ഇ.ഐ.സി ഹാളില്‍ നടന്ന മത്സര പരിപാടികളുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍വഹിച്ചു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രേള്‍ നോഡല്‍ ഓഫീസര്‍ ഡോ. വി. അമ്പു അധ്യക്ഷത വഹിച്ചു.വയനാട് ജില്ലയിലെ ഐ.ടി.ഐ, പോളിടെക്‌നിക്ക്, ആര്‍ട്ട്‌സ് ആന്റ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും […]

Continue Reading

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ മേലെ കാവറ്റ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് തോണിച്ചാൽ 13-ാം വാർഡിലെ കാവറ്റയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച കുടിവെള്ള പദ്ധതിയാണിത്. കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന പ്രദേശത്തെ 20ലധികം കുടുംബങ്ങൾക്ക് പദ്ധതി കൊണ്ട് പ്രയോജനം ലഭിക്കും. […]

Continue Reading

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ്; അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ പിടിയില്‍

ബത്തേരി: വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരനെ പോലീസ് വലയിലാക്കി. കുപ്പാടി സ്വദേശി അമല്‍ദേവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹര്‍ഷാദലിയെ പോലീസ് പിടികൂടിയത്. 2002 മെയ് 28 നാണ് വിജിലന്‍സ് ഓഫീസര്‍ എന്ന വ്യാജേന അമല്‍ ദേവിനെ സമീപിച്ച പ്രതി ഹര്‍ഷാദലി 55,000 രൂപ വരുന്ന ഫോണ്‍ കൈപ്പറ്റി പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ വയനാട് ജില്ലയിലും കേരളത്തിലെ മറ്റു ജില്ലകളിലും മറ്റു സംസ്ഥാനങ്ങളിലും […]

Continue Reading

കടുവക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തും

പുല്‍പ്പള്ളി: പുല്‍പ്പള്ളി ചേപ്പില, കളനാടിക്കൊല്ലി, കേളക്കവല പ്രദേശങ്ങളില്‍ ഇറങ്ങിയ കടുവയെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് തുരത്താന്‍ വനം വകുപ്പിന്റെ നേതൃത്യത്തില്‍ മുന്നാം ദിവസവും തിരച്ചില്‍ നടത്തി. രാവിലെ 10 മണിയോടെ വനം വകുപ്പ് മൂന്ന് ടീമുകളായി തിരിഞ്ഞ് പ്രദേശത്തെ നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. വൈകീട്ട് വരെ പൂര്‍ണ്ണമായും തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനം വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലില്‍ കടുവയെ തുരുത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇന്ന് കുടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു […]

Continue Reading