സ്പ്രൈറ്റ് പച്ച കുപ്പിയുടെ നിറം മാറുന്നു, കാരണം ഇതാണ്

Kerala

60 വർഷങ്ങൾക്കുശേഷം സ്പ്രൈറ്റ് പച്ച കുപ്പിയുടെ നിറം മാറുന്നു. പച്ച നിറം ഉപേക്ഷിച്ച്‌ പരിസ്ഥിതി സൗഹാർദമായ ട്രാൻസ്പരന്റ് കുപ്പിയിൽ ആണ് സ്‌പ്രൈറ്റ് ഇനി മുതൽ വിപണിയിലെത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. നാളെ മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക.

നിലവിലുള്ള പച്ച പ്ലാസ്റ്റിക് കുപ്പി പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പുതിയ കുപ്പികൾക്കായി പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്കിനെക്കാൾ ക്ലിയർ പ്ലാസ്റ്റിക് പുനരുപയോഗം എളുപ്പമാണെന്ന് കമ്പനി അറിയിച്ചു. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് സ്പ്രൈറ്റ് ബ്രാൻഡ് ഉടമകളായ കൊക്കോ കോള കമ്പനി വ്യക്തമാക്കി.

പുനഃചംക്രമണം ചെയ്യുമ്പോൾ, ക്ലിയർ സ്‌പ്രൈറ്റ് കുപ്പികൾ പുതിയ കുപ്പികളാക്കി പുനർനിർമ്മിക്കാൻ കഴിയും, ഇത് പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്ന് കൊക്കക്കോളയുമായി ചേർന്ന് പ്രവർത്തിക്കുന്ന R3CYCLE-യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജൂലിയൻ ഒച്ചോവ പറഞ്ഞു. 1961-ൽ യുഎസിൽ ആദ്യമായി ലോഞ്ച് ചെയ്ത അന്ന് മുതൽ പച്ച നിറത്തിലാണ് സ്പ്രൈറ്റ് വിപണിയിലെത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *