മധു കേസിൽ നിന്ന് പിന്മാറാൻ വീണ്ടും ഭീഷണി, മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Kerala

പാലക്കാട്: കേസിൽ നിന്ന് (attappadi madhu murder case) പിന്മാറാൻ മുക്കാലി സ്വദേശി അബ്ബാസ് (abbas)നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും.പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു. മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു.വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ നിർദേശമുണ്ടായിട്ടും സാക്ഷികൾ കൂറുമാറുന്നതിൽ കുടുംബം ആശങ്കയിലാണ്.

നഷ്ടപ്പെട്ടത് സ്വന്തം മകനെ. നീതിതേടിയുള്ള പോരാട്ടം.തിരിച്ചടിയായി സാക്ഷികളുടെ കൂറുമാറ്റം.ബന്ധുക്കൾ പോലും കോടതയിൽ മൊഴിമാറ്റി.കേസിൽ നിന്ന് പിന്മാറാൻ പ്രലോഭനങ്ങളും ഭീഷണിയും. അട്ടപ്പാടി മധുവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ വിചാരണ തുടരുമ്പോൾ കാണുന്നതിതാണ്

ഇപ്പോൾ ഏറ്റവും ഒടുവിൽ കേസുമായി മുന്നോട്ട് പോകരുതെന്ന് മുക്കാലി സ്വദേശി അബ്ബാസ് ഭീഷണിപ്പെടുത്തിയെന്ന് മധുവിൻ്റെ അമ്മ മല്ലി പറയുന്നു. പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും മധുവിന്റഎ കുടുംബം നൽകിയ പരാതിയിൽ പറയുന്നു.ഭീഷണി ഭയന്ന് സഹികെട്ട് താമസം പോലും മാറേണ്ട സാഹചര്യമാണെന്നും മധുവിന്റെ കുടുംബം പറയുന്നു.

122 സാക്ഷികളുള്ള കേസിൽ ഇതുവരെ 19 പേരെ വിസ്തരിച്ചു. ഇതിൽ ഒമ്പത് പേരും മൊഴിമാറ്റി. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി നിർദേശിച്ചിട്ടും കൂറുമാറ്റം തടയാൻ ആകുന്നില്ല. പ്രതികളുടെ സ്വാധീനത്തിലാണ് പ്രോസിക്യൂഷൻ സാക്ഷികളെന്ന് കുടുംബം ആരോപിക്കുന്നു. നാളെ ഇരുപതാം സാക്ഷി മയ്യൻ എന്ന മരുതനെ വിസ്തരിക്കും.

Leave a Reply

Your email address will not be published. Required fields are marked *