കൽപ്പറ്റ: ഇക്കഴിഞ്ഞ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുമേനി വിജയം നേടിയ കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെൻ്റും പി.ടി.എ. യും അനുമോദിച്ചു.സ്കൂൾ തലത്തിൽ അഭിനവ് മധു ( 98.8%) ഒന്നാം സ്ഥാനവും വി.ഉജ്ജ്വല (98.2%) രണ്ടാം സ്ഥാനവും എസ്..സിയ സഞ്ജന (98%) മൂന്നാം സ്ഥാനവും നേടി.
