2020ലെ ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്ഗണിനേയും തെരഞ്ഞെടുത്തു. സുരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളിയാണ് മികച്ച നടി. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും ചിത്രത്തിന് സച്ചിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ചിത്രത്തിലെ ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്കാരം നേടി. സുരറൈ പോട്ര് ആണ് മികച്ച സിനിമ.
മികച്ച നടൻ- സൂര്യ(സുരറൈ പോട്ര്), അജയ് ദേവ്ഗൺ
മികച്ച നടി- അപർണ ബാലമുരളി(സുരറൈ പോട്ര്)
മികച്ച സിനിമ- സുരറൈ പോട്ര്
മികച്ച സംവിധായകൻ- സച്ചി (അയ്യപ്പനും കോശിയും)
മികച്ച സഹതാരം- ബിജു മേനോൻ (അയ്യപ്പനും കോശിയും)
മികച്ച മലയാള സിനിമ- തിങ്കളാഴ്ച നിശ്ചയം
മികച്ച ഗായിക- നഞ്ചമ്മ (അയ്യപ്പനും കോശിയും)
മികച്ച സംഘട്ടന സംവിധാനം- മാഫിയ ശശി (അയ്യപ്പനും കോശിയും)
മികച്ച വിദ്യാഭ്യാസ ചിത്രം- ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ)
പ്രത്യേക ജൂറി പരാമർശം- വാങ്ക് (കാവ്യ പ്രകാശ്)
മികച്ച നോണ്‍ ഫീച്ചർ ഛായാഗ്രാഹണം- നിഖില്‍ എസ് പ്രവീണ്‍
മികച്ച സിനിമാ പുസ്തകം- അനൂപ് രാമകൃഷ്ണൻ, ‘എംടി അനുഭവങ്ങളുടെ പുസ്തകം’
സിനിമ പുതുമുഖ സംവിധായകൻ: മഡോണേ അശ്വിൻ (മണ്ടേല)
മോസ്റ്റ് ഫിലിം ഫ്രണ്ട്ലി സ്റ്റേറ്റ്- മധ്യപ്രദേശ്
സംഗീത സംവിധാനം- വിശാൽ ഭരദ്വാജ്- 1232 KMS
ബെസ്റ്റ് സിനിമാട്ടോഗ്രാഫി- നിഖിൽ പ്രദീപ്
മികച്ച സിനിമ തെലുങ്ക്- കളർഫോട്ടോ
മികച്ച സിനിമ തമിഴ്- ശിവരഞ്ജനിയും ഇന്നും സില പെങ്ങളും (വസന്ദ്)
മികച്ച സിനിമ കന്നഡ- ഡോലു, സാഗർ പുരാനി
മികച്ച സിനിമ ഹിന്ദി- തുളസീദാസ് ജൂനിയർ- മൃതുൽ തുളസീദാസ്
മികച്ച ഗായകൻ- രാഹുൽ ദേശ് പാണ്ഡെ
മികച്ച വിവരണം- മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍