മാനന്തവാടി : എക്സൈസ് റേഞ്ച് ഓഫീസും എം.ടി.ഡി.എം. ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റും, മൊബൈൽ ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക് വയനാട് അഞ്ചുകുന്നും സംയുക്തമായി ആയി തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ പാലേരി കോളനി നിവാസികൾക്കായി മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഗണേശൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എം ടി ഡി എം ഹയർസെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ട് അനിൽകുമാർ കെ ആർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു പി ടി കെ പരിപാടിക്ക് സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ താരേഷ് നിർവഹിച്ചു.മൊബൈൽ ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക്ക് കോഡിനേറ്റർ ഡോക്ടർ അനുപമ അവർകൾ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പിൽ നൂറോളം ഓളം ആൾക്കാർ പങ്കെടുത്തു . പരിപാടിയിൽ പങ്കെടുത്ത കോളനി നിവാസികൾക്ക് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി . ബോധവൽക്കരണ ക്ലാസിന് സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജേഷ്, വിജേഷ് കുമാർ പി എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ സി പി ഓ മാരായ അനൂപ്, ബിന്ദുമോൾ പത്രോസ് എന്നിവർ പങ്കെടുത്തു.