പലിശ നിരക്ക് വീണ്ടും കൂടിയേക്കും; റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

വീണ്ടും പലിശ നിരക്ക് ഉയര്‍ത്താനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക്. ഓഗസ്റ്റ് ആദ്യ വാരത്തില്‍ നടക്കുന്ന മോണിറ്ററി പോളിസി റിവ്യൂവില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. റിപ്പോ നിരക്കുകള്‍ 35 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയേക്കുമെന്നാണ് റിസര്‍വ് ബാങ്കുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലെ ഒരു ബ്രോക്കറേജ് ഏജന്‍സിയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. (RBI Likely To Raise Key Policy Rate) മെയ് മാസത്തിലും ജൂണ്‍ മാസത്തിലുമായി നിരക്കുകള്‍ 90 ബേസിസ് പോയിന്റ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ […]

Continue Reading

സ്പ്രൈറ്റ് പച്ച കുപ്പിയുടെ നിറം മാറുന്നു, കാരണം ഇതാണ്

60 വർഷങ്ങൾക്കുശേഷം സ്പ്രൈറ്റ് പച്ച കുപ്പിയുടെ നിറം മാറുന്നു. പച്ച നിറം ഉപേക്ഷിച്ച്‌ പരിസ്ഥിതി സൗഹാർദമായ ട്രാൻസ്പരന്റ് കുപ്പിയിൽ ആണ് സ്‌പ്രൈറ്റ് ഇനി മുതൽ വിപണിയിലെത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. നാളെ മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക. നിലവിലുള്ള പച്ച പ്ലാസ്റ്റിക് കുപ്പി പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പുതിയ കുപ്പികൾക്കായി പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്കിനെക്കാൾ ക്ലിയർ പ്ലാസ്റ്റിക് പുനരുപയോഗം എളുപ്പമാണെന്ന് കമ്പനി അറിയിച്ചു. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് സ്പ്രൈറ്റ് ബ്രാൻഡ് […]

Continue Reading

‘കാറ്റ് -2022​’ പരീക്ഷ നവംബർ 27ന്; രജിസ്ട്രേഷൻ ആഗസ്റ്റ് മൂന്ന് മുതൽ

ഐ.ഐ.എമ്മുകളിലും രാജ്യത്തുടനീളമുള്ള മറ്റ് ബി-സ്‌കൂളുകളിലും മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയായ കാറ്റ് 2022 (കോമൺ അഡ്മിഷൻ ടെസ്റ്റ്) നവംബർ 27ന് നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂർ ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഗസ്റ്റ് മൂന്നു മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഇക്കൊല്ലത്തെ പരീക്ഷ നടത്തുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്-ബാംഗ്ലൂർ ആണ്. ഔദ്യോഗിക വെബ്സൈറ്റ് ആയ iimcat.ac.in ൽ ലൂടെ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷാ നടപടികൾ സെപ്റ്റംബർ 14 വൈകീട്ട് അഞ്ചു മണിയോടെ […]

Continue Reading

അധ്യാപകരാകാൻ കാത്തിരിക്കുകയാണോ? ഡി.എൽ.എഡിന് അപേക്ഷിക്കാം; അവസാന തീയതി ആഗസ്റ്റ് 16

പ്രൈമറി സ്​കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്​സായ ഡി.എൽ.എഡിന്​​ അ​പേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 വരെ അ​പേക്ഷിക്കാം. നേരത്തെ ടി.ടി.സി (ടീച്ചർ ട്രെയിനിങ് കോഴ്സ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്​സ്​ നിലവിൽ ഡി.എൽ.എഡ് (ഡിപ്ലോമ ഇൻ എലമെന്‍ററി എജുക്കേഷൻ) എന്നാണ്​ അറിയപ്പെടുന്നത്​. നാലു സെമസ്റ്ററുകളായി രണ്ടുവർഷമാണ്​ കാലയളവ്​. കോഴ്​സ്​ പൂർത്തിയാക്കിയവർ കെ. ടെറ്റ്​ പരീക്ഷ കൂടി പാസായാൽ സർക്കാർ, മാനേജ്​മെന്‍റ്​ സ്​കൂളുകളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കാം. യോഗ്യത പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ 50% മാർക്കോടെ നേടിയിരിക്കണം. എന്നാൽ യോഗ്യതാ […]

Continue Reading

പുന്ന നൗഷാദ് അനുസ്മരണം സംഘടിപ്പിച്ചു

ബത്തേരി :യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി രാജീവ്‌ ഭവനിൽ വെച്ച് പുന്ന നൗഷാദ് അനുസ്മരണം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം. കെ ഇന്ദ്രജിത് അനുസ്മരണ പ്രഭാഷണം നടത്തി. ലയണൽ മാത്യു, സിറിൽ ജോസ്, സുമേഷ് കോളിയാടി, രാഹുൽ ചീരാൽ, ശാലിനി രാജേഷ്, അതുൽ തോമസ്, ഗഫൂർ പടപ്പ്, സതീശൻ എടകൽ, അനു മാത്യു, ജിനു ജോസഫ്, തുടങ്ങിയവർ സംസാരിച്ചു

Continue Reading

ഒന്നാംഘട്ട പരിശീലന ക്ലാസ് സംലടിപ്പിച്ചു

കൽപ്പറ്റ: വയനാട് ജില്ല ട്രോമാകെയറിൻ്റെ നേതൃത്വത്തിൽ ഒന്നാംഘട്ട പരിശീലന ക്ലാസ് സംലടിപ്പിച്ചു.കൽപ്പറ്റ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന ക്ലാസ് അകാലത്തിൽ മരണമടഞ്ഞ ആളുകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് മൗന പ്രാർത്ഥന നടത്തിക്കൊണ്ട് ആരംഭിച്ചു.ആദ്യ സെഷനായ ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ് മലപ്പുറം ജില്ലാ ട്രോമാകെയർ എക്സിക്യൂട്ടീവ് അംഗവും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ വി.ഉമ്മർ സാറും രണ്ടാം സെഷനായ പ്രഥമ സുശ്രൂഷ പരിശീലന ക്ലാസ് ഡോക്ടർ മുഹമ്മദ് ഷരീഫ് സാറും നിർവ്വഹിച്ചു.

Continue Reading

എക്സൈസ് വകുപ്പിന്റെ ലഹരി വർജന മിഷനായ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ “ലഹരി വിമുക്ത സമൂഹം” സെമിനാർ നടത്തി

പെരിക്കല്ലൂർ: മരക്കടവ് സെൻറ് ജോസഫ് സൺഡേസ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരിയുടെ ഉപയോഗം എങ്ങനെ തടയാം എന്ന വിഷയത്തെ ആസ്പദമാക്കി സുൽത്താൻബത്തേരിയിലെ സിവിൽ എക്സൈസ് ഓഫീസർ നിക്കോളാസ് ക്ലാസ് എടുത്തു.അതോടൊപ്പം തന്നെ ഫോൺ അഡിക്ഷൻ സോഷ്യൽ മീഡിയയുടെ ദുരുപയോഗം എന്നീ വിഷയങ്ങളും ചർച്ച ചെയ്തു വികാരി ഫാദർ സാന്റോ അമ്പലത്തറ പരിപാടികൾക്ക് നേതൃത്വം നൽകി

Continue Reading

നിറവ് 2022 മരക്കടവ് സെൻറ് ജോസഫ് പാരിഷ് ഹാളിൽ നടത്തി

പെരിക്കല്ലൂർ: മരക്കടവ് സെൻറ് ജോസഫ് ഓഡിറ്റോറിയത്തിൽ വെച്ച് സി എ ഫൈനൽ കരസ്ഥമാക്കിയ ഡൊമിരിയോ ഡാമിൻ തൊമ്മിപറമ്പിൽ , എം.എസ്സി. സൈക്കോളജി പരീക്ഷയിൽ കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും, ഗോൾഡ് മെഡലും കരസ്ഥമാക്കിയ സാനിയ എം സണ്ണി മടിക്കാങ്കൽ, എസ് എസ് എൽ സി, പ്ലസ് ടു, ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെയും, കോവിഡ് കാലത്തെ നിസ്തുല സേവനത്തിന് ആശവർക്കറെയും, എഡിഎസ് ഭാരവാഹികളെയും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്വികസന സമിതിയും മരക്കടവ് സെന്റ് ജോസഫ് ചർച്ച് […]

Continue Reading

തീവ്രമഴ വരുന്നു; പ്രാദേശികമായി മിന്നൽ പ്രളയത്തിന് സാധ്യത, നാളെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പ്രദേശികമായി മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്, കഴിഞ്ഞ് ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടായിരുന്നു. വ്യാഴാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇന്നും നാളെയും […]

Continue Reading

സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

കോഴിക്കോട്: സിനിമ സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ്. ഏറെക്കാലമായി കൊടുവള്ളി മാനിപുരത്തിന് സമീപം കളരാന്തിരി കുറ്റൂരു ചാലിലായിരുന്നു താമസം. ഭാര്യ: സിന്ധു, മകൻ: ബിഷാൽ സംസ്കാരം ഇന്ന് തന്നെ നടക്കും.

Continue Reading