കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ സംഘടിപ്പിച്ച ചിത്രരചന, ഉപന്യാസ മത്സരങ്ങളില്‍ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ എ.ഗീത സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനങ്ങളുടെ സബ് കളക്ടര്‍ ആര് ശ്രീലക്ഷ്മി, ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എ.എഫ് ഷേര്‍ളി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാതല പ്രശ്നോത്തരി മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ എ.എഫ് ഷേര്‍ളി വിതരണം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. കൃഷിയുമായി ബന്ധപ്പെട്ട പൊതു വിജ്ഞാനം, പഴഞ്ചൊല്ലുകള്‍ എന്നിവ പ്രശ്നോത്തരിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മീനങ്ങാടി കൃഷി ഓഫീസര്‍ ജ്യോതി പി ജോര്‍ജ്, ശ്രീജിത്ത് ശ്രീ വിഹാര്‍ തുടങ്ങിയവര്‍ പ്രശ്നോത്തരിക്ക് നേതൃത്വം നല്കി. അസിസ്റ്റന്‍ഡ് കൃഷി ഡയറക്ടര്‍ കെ.കെ രാമുണ്ണി, ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷ്ണകുമാരി, ടെസി ജേക്കബ്, അനു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
