വാഗമൺ വഴി മൂന്നാറിലേക്ക് കെ.എ​സ്.ആർ.ടി.സിയിൽ ഒരു ഉല്ലാസയാത്ര

Kerala

കെ.എ​സ്.ആർ.ടി.സി ബ​ഡ്​ജ​റ്റ് ടൂ​റി​സ​ത്തി​ന്റെ ഭാ​ഗമായി വാ​ഗ​മൺ വ​ഴി മൂ​ന്നാറിലേക്ക് മേ​യ്​​ 26ന് സഞ്ചാരപ്രേമികൾക്കായി ഉ​ല്ലാ​സ യാ​ത്ര സംഘടിപ്പിക്കുന്നു. കൊ​ല്ലം കെ.എ​സ്.ആർ.ടി.സി ഡി​പ്പോ​യിൽ ഉ​ല്ലാ​സ യാ​ത്ര​യു​ടെ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചിട്ടുണ്ട്. രാ​വി​ലെ 5.10 നാണ് ബസ് പുറപ്പെടുക. കൊ​ട്ടാ​ര​ക്ക​ര, അ​ടൂർ, പ​ത്ത​നം​തി​ട്ട, റാ​ന്നി, മു​ണ്ട​ക്ക​യം, ഏ​ല​പ്പാ​റ, വാ​ഗ​മൺ വഴിയാണ് മൂന്നാറിലെത്തുക. ആ​ദ്യ ദി​നം മൂ​ന്നാ​റിൽ യാ​ത്ര അ​വ​സാ​നിക്കും. 27ന് രാ​വി​ലെ 8.30ന് മൂ​ന്നാ​റിൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര രാ​ത്രി 7ന് അ​ടി​മാ​ലി, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര
വ​ഴി 28 പു​ലർ​ച്ചെ 2ന് കൊ​ല്ലത്ത് എ​ത്തി​ച്ചേ​രും. 1150 രൂ​പയാണ് ടിക്കറ്റ് നിരക്ക്. ഫോൺ: 8921950903, 9496675635.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത നിരവധി ബംഗ്ലാവുകളും മൂന്നാറിലുണ്ട്. 2000ത്തിലാണ് കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചത്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതലായി ഇവിടെയെത്താറ്. ഇരവികുളം നാഷണൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഇവിടത്തെ പ്രധാന ആകർഷണം.

Leave a Reply

Your email address will not be published. Required fields are marked *