ഭക്ഷണപ്രേമികളുടെ നാവിൽ രുചിമേളം തീർത്ത് പ്രശസ്തമായ ആമ്പൂർ ബിരിയാണി ഫെസ്റ്റിവലിനെ ചൊല്ലി പുതിയ വിവാദം. ബിരിയാണി മേളയിൽ ബീഫ് ബിരിയാണി വിളമ്പരുതെന്ന് കലക്ടർ ഉത്തരവിട്ടതാണ് വിവാദത്തിന് തുടക്കമായത്. കലക്ടർ അമർ ഖുശ്‌വാഹയുടെ ഉത്തരവിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് മേള മാറ്റി വച്ചു.
സൗജന്യമായി ബീഫ് ബിരിയാണി മേളയിൽ വിളമ്പുമെന്ന് വിടുതലൈ ചിരുതൈ കക്ഷി (വിസികെ), ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽടിടിഇ), ഹ്യൂമാനിറ്റേറിയൻ പീപ്പിൾസ് പാർട്ടി എന്നിവർ പ്രഖ്യാപിച്ചു. വിവാദം ചൂടുപിടിച്ചതോടെ മഴയെ തുടർന്ന് മേള മാറ്റി വയ്ക്കുകയാണെന്ന് കലക്ടർ അറിയിച്ചു. തിരുപ്പത്തൂർ ജില്ലാ ഭരണകൂടമാണ് ഒരാഴ്ച നീളുന്ന ആമ്പൂർ ബിരിയാണി മേള നടത്തുന്നത്.