കൽപ്പറ്റ:ജില്ലാതല നാലാം തരം ഏഴാം തരം തുല്യതാ ചോദ്യ പേപ്പര്‍ വിതരണം ചെയ്തു. സംസ്ഥാന സാക്ഷരതാ മിഷന്റെ നാലാം തരം തുല്യത പതിനാലാം ബാച്ച് പരീക്ഷ മെയ് 14നും ഏഴാം തരം തുല്യത പതിനഞ്ചാം ബാച്ച് പരീക്ഷ മെയ് 14, 15 തിയതികളിലും നടക്കും.
ചോദ്യ പേപ്പര്‍ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു പ്രേരക് ബബിത മോള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ സംസാരിച്ചു.
നാലാം തരത്തിന് ജില്ലയില്‍ 270 പഠിതാക്കളും ഏഴാം തരത്തിന് 96 പഠിതാക്കളും പരീക്ഷ എഴുതും. നാലാം തരം 36 കേന്ദ്രങ്ങളിലും ഏഴാം തരം 6 സ്‌ക്കൂളുകളിലുമാണ് പരീക്ഷ. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കുള്‍, പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുല്‍പ്പള്ളി, ഗവ. യു.പി.സ്‌ക്കൂള്‍ കമ്പളക്കാട്, ഗവ. യു.പി.സ്‌ക്കൂള്‍ മാനന്തവാടി എന്നിവയാണ് ഏഴാം തരം തുല്യതാ പരീക്ഷ കേന്ദ്രങ്ങള്‍. നാലാം തരം തുല്യത മെയ് 14ന് മലയാളം, നമ്മളും നമുക്ക് ചുറ്റു, ഗണിതം, ഇംഗ്ലീഷ് വാചാ പരീക്ഷയും ഏഴാം തരം തുല്യത മെയ് 14ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദിയും മെയ് 15ന് സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്ന ടൈബ്ള്‍ പ്രകാരമാണ് പരീക്ഷ നടക്കുക. പഠിതാക്കള്‍ രാവിലെ 9 മണിക്ക് അഡ്മിഷന്‍ ടിക്കറ്റുമായി അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു