കെക്സ്കോണിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭട•ാരുടെ മക്കളിൽ 2020-2021 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് സ്കോളർഷിപ്പ് നൽകും. പഠിച്ച സ്കൂളിലെ പ്രിൻസിപ്പൽ / ഹെഡ് ഓഫ് ദി സ്കൂൾ ഓഫീസ് സ്റ്റാമ്പ്, റൗണ്ട് സ്റ്റാമ്പ് എന്നിവ പതിച്ച് ഒപ്പിട്ട മാർക്ക് ലിസ്റ്റ്, വിമുക്തഭടന്റെ ഡിസ്ചാർജ് ബുക്ക്, ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ഐഡന്റിറ്റി കാർഡ് എന്നിവയുടെ കോപ്പി, വിമുക്തഭടനും വിദ്യാർഥിയുമായുള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. മേയ് 15 വരെ അപേക്ഷ സ്വീകരിക്കും. ഫണ്ടിന്റെ ലഭ്യത അനുസരിച്ചാകും സ്കോളർഷിപ്പ് വിതരണം കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, സൈനിക് വെൽഫെയർ ആൻഡ് എം.ഡി. കെഎക്സ്കോൻ, കേരള സ്റ്റേറ്റ് എക്സ്-സർവീസ്മെൻ കോർപ്പറേഷൻ, റ്റി.സി.-25/838, ഓപ്പോസിറ്റ് അമൃതാ ഹോട്ടൽ, തൈയ്ക്കാട്, തിരുവനന്തപുരം- 695014, kex_con@yahoo.co.in, 0471-2320772/2320771.
