കൈതക്കൽ – മാനന്തവാടി റോഡ് നിർമ്മാണം നടക്കുന്നതിനാൽ മാനന്തവാടി ടൗൺ മുതൽ വള്ളിയൂർക്കാവ് അടിവാരം വരെയുള്ള ഭാഗത്തെ ഗതാഗതം മെയ് 31 വരെ ഒരു വരിയായി നിജപ്പെടുത്തി. ആയതിനാൽ പുൽപ്പള്ളി, കൊയിലേരി, പനമരം ഭാഗത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വള്ളയൂർക്കാവ് ബൈപ്പാസ് വഴി വരേണ്ടതാണെന്ന് അറിയിച്ചു.
