20 ലക്ഷത്തിനു മുകളില്‍ ബാങ്ക് ഇടപാടിന് പാന്‍ കാർഡ് ,ആധാർ കാർഡ് നിര്‍ബന്ധം; പുതിയ ഉത്തരവ്

National

മുംബൈ: ഒരു സാമ്പത്തികവർഷം 20 ലക്ഷമോ അതിലധികമോ രൂപയുടെ ബാങ്ക് ഇടപാടുകൾക്ക് ആധാർ, അല്ലെങ്കിൽ പാൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇരുപതു ലക്ഷം രൂപ ബാങ്കിൽ അല്ലെങ്കിൽ പോസ്റ്റോഫീസിൽ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുമ്പോൾ ആധാറോ പാനോ നൽകൽ നിർബന്ധമാണ്‌. ഒന്നിലധികം അക്കൗണ്ടുകൾ വഴിയാണ് ഇടപാടെങ്കിലും ഇത് ബാധകമാണ്.

കറന്റ് അക്കൗണ്ട് അല്ലെങ്കിൽ കാഷ് ക്രെഡിറ്റ് അക്കൗണ്ട് തുടങ്ങുന്നതിനും പാൻ നമ്പർ അല്ലെങ്കിൽ ആധാർ നമ്പർ നൽകണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ ഉത്തരവിൽ പറയുന്നു. മേയ് 26 മുതലാണ് പുതിയ ഉത്തരവിന് പ്രാബല്യം.

Leave a Reply

Your email address will not be published. Required fields are marked *