കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. 360 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 37,760 രൂപയായി.ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 4720 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 600 രൂപ കുറഞ്ഞിരുന്നു.
തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ സ്വർണവില എത്തിയിരുന്നു.
38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടർച്ചയായ രണ്ടു ദിവസങ്ങളിലായി വില കുറയുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 37,920 രൂപയായിരുന്നു വില. ഈ മാസത്തിന്റെ തുടക്കം മുതൽ സ്വർണവിലയിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടില്ല.