സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്താലാണ് ഇങ്ങനെ ഒരു മുന്നറിയിപ്പ്. അതേസമയം ആന്ധ്രയുടെ തീരത്തിനടുത്തെത്തിയ ശേഷം തിരിച്ച് ബംഗാൾ ഉൾക്കടലിലെത്തുന്ന കാറ്റ് ഇന്ന് ന്യൂനമർദമായി മാറിയേക്കും.
ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ കനത്ത മഴ ഉണ്ടാകാൻ സാധ്യത മുൻ നിർത്തി ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 14ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 15ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.