കൽപ്പറ്റ:സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്ത് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേള സന്ദർശിച്ച് ഡബ്ല്യു.എച്ച്. ഒ പ്രതിനിധികൾ സന്ദർശിച്ചു.
ഡബ്ല്യു.എച്ച്. ഒ. സീനിയർ പ്രോഗ്രാം ഓഫീസർ ഡോ. രഞ്ജിനി രാമചന്ദ്രൻ, സീനിയർ ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ.ഷിബു ബാലകൃഷ്ണൻ, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ. ആനന്ദ്, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ. രാവൺ പ്രഭു, ഡബ്ല്യു.എച്ച്. ഒ കൺസൾട്ടന്റ് ഡോ. സാമന്ത ഗ്രേസ്, ഡോ. ഗായത്രി, എസ്. ടി. ഡി. സി കൺസൾട്ടന്റ് ഡോ. മനു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. ടി ബി എലിമിനേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ലയിൽ എത്തിയതാണ് ഡബ്ലിയു എച്ച് ഒ പ്രതിനിധികൾ.