അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി ഹാർബറിൽ സ്വർണ നിറത്തിലുള്ള രഥം കരക്കടിഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പ്രദേശവാസികളാണ് കടലിൽ നിന്നും രഥം കരയിലേക്ക് കയറ്റിയത്.മറ്റേതെങ്കിലും രാജ്യത്ത് നിന്ന് വന്നതാവാം ഇതെന്നും സംഭവം രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചിട്ടുണ്ടെന്നും നൗപദ പൊലീസ് പറഞ്ഞു. അസാനി ചുഴലികാറ്റിന്‍റെ പശ്ചാത്തലത്തിൽ കടൽ പ്രക്ഷുബ്ധമായിരുന്നു.
