അഖില വയനാട് വോളിബോൾ ടൂർണമെന്റ്

എടത്തന: ദർശന ആർട്സ് &സ്പോർട്സ് ക്ലബ്ബും എടത്തന തറവാടും സംയുക്തമായി നടത്തുന്ന അഖില വയനാട് വോളിബോൾ ടൂർണമെന്റ് ഇ വരുന്ന ഏപ്രിൽ 9ന് ശനിയാഴ്ച എടത്തന ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടും വയനാട്ടിലെ പ്രഗൽഭരായ ആറോളം ടീമുകൾ മത്സരത്തിൽ പങ്കെടുക്കും ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കൽപ്പറ്റ നഗരസഭ കൗൺസിലറും കുറിച്ച്യ സമുദായ സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് കൂടിയായ ടി മാണി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും വിജയികൾക്ക് ക്യാഷ് പ്രൈസു ട്രോഫിയും സമ്മാനമായി നൽകുമെന്ന് സംഘാടകസമിതി അറിയിച്ചു

Continue Reading

മാരിടൈം സർവകലാശാല പ്രവേശനം: മേയ് 16 വരെ അപേക്ഷ നൽകാം:ചെന്നൈ,  മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിൽ

കേന്ദ്രസർവകലാശാലയായ ചെന്നൈ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിൽ (ഐ.എം.യു.) വിവിധ ബി.ടെക്., ബി.എസ്സി., ബി.ബി.എ., എം.ടെക്., എം.ബി.എ., ഡിപ്ലോമ പ്രോഗ്രാമുകളിലെ 2022’23 അധ്യയനവർഷത്തെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈ, മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിലാണ് പ്രോഗ്രാമുകൾ നടത്തുന്നത്. യു.ജി. പ്രോഗ്രാമുകൾ 1.ബി.ടെക്.: മറൈൻ എൻജിനിയറിങ് (ചെന്നൈ, കൊൽക്കത്ത, മുംബൈ), നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനിയറിങ് (വിശാഖപട്ടണം) 2.ബി.എസ്സി.: നോട്ടിക്കൽ സയൻസ് (ചെന്നൈ, കൊച്ചി, നവി മുംബൈ) 3.ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ചെന്നൈ, നവി മുംബൈ) […]

Continue Reading

10 ദിവസത്തിനുള്ളിൽ 2.0 ന്റെ റെക്കോഡ് തകർത്ത് ആർആർആർ

റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ 820 കോടിയോളം വരുമാനം നേടി രൗജമൗലിയുടെ ആർ.ആർ.ആർ. രജനികാന്തിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത 2.o യുടെ വരുമാനത്തെ മറികടന്നിരിക്കുകയാണ്. ഏറ്റവും വരുമാനം നേടിയ ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ആറാമതാണ് ആർആർആറിന്റെ നിലവിലെ സ്ഥാനം. ആമീർ ഖാൻ നായകനായ ദംഗലാണ് ഈ പട്ടികയിൽ ഒന്നാമത്. രാജമൗലിയുടെ തന്നെ ബാഹുബലി 2 ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയിൽ […]

Continue Reading

വിവാഹ ഫോട്ടോഷൂട്ടിനിടെ നവദമ്പതികൾ ഒഴുക്കിൽപ്പെട്ടു;നവവരന്‍ മരിച്ചു

കോഴിക്കോട്:ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്.ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം. മാര്‍ച്ച്‌ 14നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിന് എത്തിയതാണ് ഇരുവരും.ഫോട്ടോ ഷൂട്ടിനിടെ റെജില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുഴയില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനാല്‍ റെജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

Continue Reading

പുഴ ശുദ്ധീകരിച്ച് ഡി.വൈ.എഫ്.ഐ

വെണ്ണിയോട്:വെണ്ണിയോട് ചെറുപുഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഡി.വൈ.എഫ്.ഐ വെണ്ണിയോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീക്കം ചെയ്തു. വേനൽക്കാലമായാൽ തൊട്ടടുത്ത് താമസിക്കുന്ന ആദിവാസികളും പൊതുജനങ്ങളും അലക്കാനും കുളിക്കാനുള്ള ഏക ആശ്രയം ഈ പുഴയാണ്. പുഴയോട് ചേർന്ന് വ്യാജമദ്യ വിൽപ്പനയും നടക്കുന്നുണ്ട്.മദ്യം കുടിച്ച് കഴിഞ്ഞാൽ കുപ്പി ഗ്ലാസ് ഇവയെല്ലാം പുഴയിലേക്കാണ് എറിയുന്നത്. നിരവധിതവണ എക്സൈസ് പോലീസ് അധികാരികളെ അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതിനെതിരെ ശക്തമായി ഇടപെടും എന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.ഡിവൈഎഫ്ഐ വെണ്ണിയോട് മേഖലാ സെക്രട്ടറി പി ആർ ജിതേഷ്, ട്രഷറർ […]

Continue Reading

അൽഹിദായ അരി വിതരണം നടത്തി

മാനന്തവാടി:പഞ്ചാരക്കൊല്ലിയിൽ പ്രവർത്തിക്കുന്ന അൽ ഹിദായ ചാരിറ്റബിൾ എജ്യുക്കേഷനൽ സൊസൈറ്റി തുടർച്ചയായ മൂന്നാമത്തെ വർഷവും അരി വിതരണം ചെയ്തു.305 കുടുംബങ്ങൾക്കാണ് അരി വിതരണം ചെയ്തത്.പരിപാടിയിൽ ഫൈസൽ പഞ്ചാരക്കൊല്ലി സ്വഗതം പറഞ്ഞു സൊസൈറ്റി പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വയനാട് ജില്ലാ പ്രസിഡണ്ട് എസ് മുനീർ ഉദ്ഘാടനം ചെയ്തു.ഒന്നാം ഡിവിഷൻ കൗൺസിലർ ഫാത്തിമ ടീച്ചർ എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബബിതാശ്രീനു മഹല്ല് പ്രസിഡണ്ട് മുജീബ് കോടിയാടൻ ,ഐഎൻടിയുസി സെക്രട്ടറി എം ആർ മണി […]

Continue Reading

iPhone 12 വാങ്ങാം വന്‍ വിലക്കുറവില്‍

ദില്ലി: ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തികള്‍ക്ക് വന്‍ ഓഫര്‍ വാഗ്ദാനം ചെയ്ത് ആപ്പള്‍ ഐസ്റ്റോര്‍ ‍,രാജ്യത്തെ ആപ്പിൾ ഉപകരണങ്ങളുടെ ഔദ്യോഗിക റീസെല്ലറായ ആപ്പിള്‍ ഐസ്റ്റോര്‍ ഇന്ത്യ, ആപ്പിൾ ഐഫോൺ 12 വെറും 38,990 രൂപയ്ക്ക് വാങ്ങാൻ ഉപഭോക്താക്കള്‍ക്ക് അവസരം ഒരുക്കുന്നതാണ് പുതിയ ഓഫര്‍. മറ്റ് ഓൺലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ 65,900 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍12 ലഭിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ഐസ്റ്റോറില്‍ കിഴിവുകളും ക്യാഷ്ബാക്ക് ഓഫറുകളും ഇല്ലാതെ 61,900 രൂപയ്ക്ക് വിൽക്കുന്നുണ്ട്. അതായത് 5000 രൂപയുടെ ഇന്‍സ്റ്റന്‍റ് കിഴിവ് […]

Continue Reading

33 കെവിയുടെ ഇലക്ട്രിക് ടവര്‍ പൊളിച്ച് വില്‍ക്കാന്‍ ശ്രമിച്ച ആറുപേര്‍ പിടിയില്‍

ദിബ്രുഗഢ്: അസമില്‍ 33 കെ.വി. ഇലക്ട്രിക് ട്രാന്‍സ്മിഷന്‍ ടവര്‍ പൊളിച്ച് കടത്താന്‍ ശ്രമിച്ച ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആകാശ് ബരൂഹ, ഹിരണ്യ ഖര്‍ഗോറിയ, ശങ്കര്‍ പാട്ടോര്‍, മോനു മുറ, ധരംബീര്‍ ബുറഗോഹിന്‍, പുലു ഗോഹിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. .ഏകദേശം നാല് ക്വിന്റലോളം വരുന്ന മോഷണമുതല്‍ ഇവരില്‍നിന്ന് കണ്ടെടുത്തതായും കേസില്‍ അന്വേഷണം തുടരുകയാണെന്നും ദിബ്രുഗഢ് എസ്.പി. ശ്വേതാങ്ക് മിശ്ര പറഞ്ഞു. ഈ സംഘം ഇത്തരത്തില്‍ മുന്‍പും പൊതുമുതലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

മണ്ണെണ്ണ വിലവർധന സബ്സിഡി: കേരളത്തിന് പരിമിതിയെന്ന് ഭക്ഷ്യമന്ത്രി;32000ത്തോളം മത്സ്യബന്ധന യാനങ്ങളെ ബാധിക്കുമെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: മണ്ണെണ്ണ വിലവര്‍ധനയിലും കേരളത്തിന്‍റെ മണ്ണെണ്ണ വിഹിതം 40 ശതമാനത്തോളം വെട്ടിക്കുറച്ച നടപടിയിലും കേന്ദ്രത്തെ പ്രതിഷേധമറിയിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മത്സ്യബന്ധന മേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന ക്രൂരമായ നടപടിയാണ് കേന്ദ്രത്തിന്‍റേത്. വില കൂട്ടിക്കൊണ്ടിരുന്നാല്‍ സംസ്ഥാനത്തിന് സബ്സിഡി അതിനനുസരിച്ചുനല്‍കാന്‍ പരിമിതിയുണ്ട്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രിയെയും പെട്രോളിയം മന്ത്രിയെയും ഈ മാസം ആറിന് നേരിൽ കണ്ട് ആവശ്യപ്പെടുമെന്ന് ജി.ആര്‍. അനില്‍ മാധ്യമത്തോട് പറഞ്ഞു. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മണ്ണെണ്ണക്ക് 28 […]

Continue Reading

മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം: അപേക്ഷ സമർപ്പണം ബുധനാഴ്ച ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ/ എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഏപ്രിൽ ആറ് ബുധനാഴ്ച ആരംഭിക്കും. ഫീസ് അടയ്ക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി ഏപ്രിൽ 30ന് വൈകീട്ട് അഞ്ചു വരെയാണ്. രേഖകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 10. എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷക്കുള്ള അഡ്മിറ്റ് കാർഡ് ജൂൺ 10 മുതൽ ഡൗൺലോഡ് ചെയ്യാം. ജൂൺ 26ന് രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന്-ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്കു ശേഷം 2.30 മുതൽ […]

Continue Reading