സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്‌കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷനും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് മാത്രമാണ് ഈ പരിഷ്‌ക്കരണം നടത്തിയത്.
എയര്‍ടെല്ലില്‍ നിന്നുള്ള നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ആമസോണ്‍ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. മുമ്പ്, 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള ഈ പ്ലാനുകള്‍ 1 വര്‍ഷത്തെ ആമസോണ്‍ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രൈം സബ്സ്‌ക്രിപ്ഷന്റെ കാലാവധി ആറ് മാസമായി കുറച്ചു. ഡാറ്റയിലും കോളുകളിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഒരു വര്‍ഷവും അതിലധികവും സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.
എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍: പൂര്‍ണ്ണമായ ലിസ്റ്റ്
മൊത്തത്തില്‍, എയര്‍ടെല്‍ 399 രൂപ, 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓഫറുകള്‍ പരിശോധിക്കാം:
-399 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 40ജിബി പതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം (അതിനുശേഷം 10പൈസ/എസ്എംഎസ്), 1 വര്‍ഷത്തേക്ക് വിങ്ക് ഷാ അക്കാദമിയിലേക്കുള്ള സൗജന്യ ആക്‌സസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.