ലഹരി വിമോചന ചികിത്സയുമായി അസംപ്ഷന്‍ ഹോസ്പിറ്റല്‍

Wayanad

ബത്തേരി:ലഹരി വിമോചന ചികിത്സ ആവശ്യമായി വരുന്ന രണ്ട് പേര്‍ക്ക് ഒരോ മാസവും സൗജന്യ ചികിത്സ നല്‍കുന്നതിനുള്ള സമ്മതപത്രം ബത്തേരി അസംപ്ഷന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി.ലിറ്റില്‍ ട്രീസ എസ് എച്ച് ജില്ലാ കളക്ടര്‍ എ ഗീതക്ക് കൈമാറി. എക്‌സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുമായി സഹകരിച്ച് എക്‌സൈസ് വകുപ്പ് കണ്ടെത്തുന്ന ലഹരി വിമോചന ചികിത്സ ആവശ്യമായ സാമ്പത്തികമായി പിന്നാക്കവസ്ഥയിലുള്ള രണ്ട് പേര്‍ക്കാണ് ഒരോ മാസവും സൗജന്യ ചികിത്സ നല്‍കുക.
ഡപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ കെ അഗസ്റ്റ്യന്‍ ജോസഫ്, വിമുക്തി മാനേജര്‍ ടി ജി ടോമി, ജനമൈത്രി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനീത് രവി,സൈക്യാട്രിസ്റ്റുമാരായ ഡോ ജോസ് ടുട്ടു ജോര്‍ജ്, ഡോ.സിസ്റ്റര്‍ ലിസ് മാത്യു എസ് എച്ച് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *