കൽപ്പറ്റ:നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുന്നോടിയായി ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു.ആസൂത്രണ ഭവനിലെ എ.പി.ജെ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.പ്രകൃതിയെ തിരിച്ചു പിടിക്കാനുളള ശ്രമമാണ് തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിലൂടെ നടത്തുന്നതെന്നും ക്യാമ്പയിനിൽ ജനങ്ങളുടെ പങ്കാളിത്തം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ ജി. നിർമ്മൽ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഐ. ഇ.സി എക്സ്പേർട്ട് എം.എസ് അമിത് വിഷയാവതരണം നടത്തി.
ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ വി.കെ ശ്രീലത, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.സുരേഷ് ബാബു, ശുചിത്വ മിഷൻ അസിസ്റ്റൻന്റ് കോർഡിനേറ്റർ റഹീം ഫൈസൽ,
തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ,
ജില്ലാതല ഏകോപന സമിതി അംഗങ്ങൾ, കില ജില്ലാ ഫെസിലിറ്റേറ്റർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ശുചിത്വ പദവിയുടെ ചുമതലയുള്ള വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ എന്നിവർ പങ്കെടുത്തു