തിരുവനന്തപുരം: രോഗികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു.കൊവിഡ് സംസ്ഥാനത്തു പിടിമുറുക്കിയ നാളുകളില്‍ ദിവസവും വൈകിട്ട് ആരോഗ്യവകുപ്പ് രോഗബാധിതരുടെ വിശദമായ കണക്കുകള്‍ പുറത്തു വിട്ടിരുന്നു.
ഈ പതിവിനാണ് പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിരാമമിട്ടത്.ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകള്‍, പരിശോധിച്ച സാംപിളുകള്‍, മരണസംഖ്യ,ചികിത്സയിലുള്ളവരുടെ എണ്ണം, രോഗമുക്തരുടെ എണ്ണം തുടങ്ങിയ വിവരങ്ങളുടെ വിശദാംശങ്ങളായിരുന്നു ദിവസവും സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നത്. വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം വഴിയും കോവിഡ് വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നു.