മാനന്തവാടി:ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര,കേരളാ സർക്കാരുകളുടെ ജന ദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നനിൽപ്പ് സമരം കല്ലിയോട്ട് കുന്ന് ശാഖയിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു.നജാസ് നാഫിൽ, അഖിൽ നാസിം, അഫ്സൽ,ഷെറിൽ, സാബിത്ത്,സിനാൻ, അൻസിൽ എന്നിവർ നേതൃത്വം നൽകി.
