മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും കൊമ്പുകോര്‍ക്കും. ഹൈദരാബാദ് രണ്ട് തോല്‍വിക്കള്‍ക്ക് ശേഷം സിഎസ്കെയെ വീഴ്ത്തി ഗുജറാത്തിനെതിരേ ഇറങ്ങുമ്പോള്‍ ഹാട്രിക് ജയത്തോടെയാണ് ഗുജറാത്തിന്റെ വരവ്. ഹര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്തേക്ക് എത്തിയപ്പോള്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നെങ്കിലും ഇവരുടെയെല്ലാം വായ അടപ്പിക്കുന്ന പ്രകടനമാണ് നായകനെന്ന നിലയില്‍ ഹര്‍ദിക് കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും പക്വത കാട്ടുന്ന അദ്ദേഹം നായകനെന്ന നിലയില്‍ തീരുമാനങ്ങളെടുക്കുന്നതിലും മിടുക്കു കാട്ടുന്നു. അരങ്ങേറ്റക്കാരുടെ ഏറ്റുമുട്ടലില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ 14 റണ്‍സിന് തോല്‍പ്പിച്ച് മികവ് കാട്ടിയ ഗുജറാത്ത് മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിനും തോല്‍പ്പിച്ചു. അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഗുജറാത്ത് പുറത്തെടുക്കുന്നത്.
ഓപ്പണിങ്ങില്‍ ശുബ്മാന് ഗില്‍ ഫോമിലേക്കെത്തിയത് ഗുജറാത്തിന് വലിയ ആത്മവിശ്വാസം പകരുന്നു. എന്നാല്‍ മാത്യു വേഡിന് ഓപ്പണിങ്ങില്‍ തിളങ്ങാനായിട്ടില്ല. ഹര്‍ദിക് പാണ്ഡ്യയും പക്വതയോടെ കളിക്കുന്നുണ്ട്. യുവതാരം സായ് സുദര്‍ശനും മികവ് കാട്ടുന്നു. ഡേവിഡ് മില്ലറുടെ അനുഭവസമ്പത്തും രാഹുല്‍ തെവാത്തിയയുടെ വെടിക്കെട്ടും ഗുജറാത്തിന്റെ വിജയ സാധ്യതകളെ സജീവമാക്കുന്നു. ഗുജറാത്തിന്റെ ബൗളിങ് നിരയും ശക്തമാണ്. മുഹമ്മദ് ഷമി ന്യൂബോളില്‍ തിളങ്ങുമ്പോള്‍ ലോക്കി ഫെര്ഗൂസന് മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും പന്തുകൊണ്ട് തിളങ്ങുന്നു. റാഷിദ് ഖാന്റെ സ്പിന്‍ മികവ് ഗുജറാത്തിന് കരുത്താണ്. രാഹുല്‍ തെവാത്തിയ പന്തുകൊണ്ട് ഇനിയും മികവിലേക്ക് എത്തേണ്ടതായുണ്ട്. ബൗളിങ് നിരയേക്കാള്‍ ഉപരിയായി ബാറ്റിങ് നിരയുടെ പ്രകടനമാണ് ഗുജറാത്തിന്റെ കരുത്ത്. ടോസ് മത്സരത്തില്‍ നിര്‍ണായകമാവുന്നു. ഹൈദരാബാദ് ഫോമിലേക്കെത്തിയത് പോരാട്ടം കടുപ്പിക്കുന്നു. രാജസ്ഥാന് റോയല്‍സിനോട് 61 റണ്‍സിന് തോറ്റ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിനോട് 12 റണ്‍സിനും തോറ്റു.
ഹാട്രിക് തോല്‍വിയിലേക്ക് ഹൈദരാബാദ് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും സിഎസ്കെയ്ക്കെതിരേ ഗംഭീര ജയത്തോടെയാണ് അവര്‍ തിരിച്ചെത്തിയത്. എട്ട് വിക്കറ്റിനാണ് സിഎസ്കെയെ ഹൈദരാബാദ് തോല്‍പ്പിച്ചത്. കെയ്ന്‍ വില്യംസണ് ഫോമിലേക്കെത്തേണ്ടതായുണ്ട്. എന്നാല്‍ അഭിഷേക് ശര്‍മ ഓപ്പണിങ്ങില്‍ ഫോം കണ്ടെത്തിയത് ഹൈദരാബാദിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്, എയ്ഡന്‍ മാര്‍ക്രം, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പ്രകടനവും പ്രതീക്ഷ നല്കുന്നു. ബാറ്റിങ് നിര ഇതേ പ്രകടന മികവ് തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്. ബൗളിങ് നിരയുടെ മികവ് എടുത്തു പറയേണ്ടതാണ്. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്, മാര്‍ക്കോ ജാന്സന് എന്നിവര്‍ പേസ് ബൗളിങ്ങിലെ പ്രകടനം ബൗളിങ് നിരക്ക് കരുത്ത് പകരുന്നു. വാഷിങ്ടണ്‍ സുന്ദര്‍ സ്പിന്‍ നിരയിലും തിളങ്ങുന്നുണ്ട്.
എയ്ഡന്‍ മാര്‍ക്രത്തെ പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും ഹൈദരാബാദ് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ഹൈദരാബാദിന് ഗുജറാത്തിന്റെ കുതിപ്പിനെ തടയാനാവുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം. നിരവധി റെക്കോഡുകളും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഗുജറാത്ത് നായകന് ഹര്‍ദിക് പാണ്ഡ്യ ഒരു സിക്സര്‍ കൂടി നേടിയാല്‍ 100 സിക്സുകള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയാക്കും. രണ്ട് ക്യാച്ചുകള്‍ കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിക്കും. ഡേവിഡ് മില്ലര്‍ എട്ട് സിക്സുകള്‍ നേടിയാല്‍ ഐപിഎല്ലില്‍ 100 സിക്സുകള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. 76 റണ്‍സ് നേടിയാല്‍ 8000 ടി20 റണ്‍സും മൂന്ന് സിക്സുകള്‍ നേടിയാല്‍ 350 സിക്സുകളും ടി20 ഫോര്‍മാറ്റില്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും-