മാനന്തവാടി നഗരസഭ കുടുംബശ്രീ വിഷു, ഈസ്റ്റർ ചന്ത പ്രവർത്തനമാരംഭിച്ചു

Wayanad

മാനന്തവാടി: മാനന്തവാടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ പച്ചക്കറി ചന്ത തുടങ്ങി. മാനന്തവാടി താഴെങ്ങാടി റോഡിൽ നഗരസഭ കാര്യാലയത്തിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പൊതു ജനങ്ങൾക്ക് വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ന്യായമായ വിലയിൽ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനം. നഗരസs ചെയർപേഴ്സൺ സി.കെ.രത്ന വല്ലി ഉദ്ഘാടനം ചെയ്യ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി.വി.എസ്സ്മൂസ്സ മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ്സ് ചെയർപേഴ്സൺമാരായ വൽസ മാർട്ടിൻ, ഡോളി രഞ്ജിത്ത്, എം.ഇ.സി.മാർ, സി.ഡി.എസ്സ് എക്സിക്യൂട്ടീവ് അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *