ഓപ്പറേഷൻ പി ഹണ്ട്; സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ

Kerala

സംസ്ഥാനത്ത് 2017 ൽ ആരംഭിച്ച ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ. 1300 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ റെയ്ഡുകൾ തുടരുമ്പോഴും, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല.

ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും, അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നതും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഓപ്പറേഷൻ പി ഹണ്ട് ആരംഭിക്കുന്നത്. റെയ്ഡ് ആരംഭിച്ചത് 2017ലായിരുന്നു. 2019ൽ മൂന്ന് ഘട്ടങ്ങളായി നടത്തിയ റെയ്ഡുകളിൽ 50 കേസുകളും 35 അറസ്റ്റും ഉണ്ടായി. 2020ലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതും അറസ്റ്റുകൾ നടന്നതും. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ റെയ്ഡുകളിൽ, 734 കേസുകൾ റജിസ്റ്റർ ചെയ്തു. 852 ഇലക്ട്രോണിക് ഉപകരണങ്ങളാണ്, കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിടിച്ചെടുത്തത്. 2021ൽ രണ്ടു ഘട്ടങ്ങളായി നടത്തിയ റെയ്ഡിൽ, 450 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. ഈ വർഷം ഇതുവരെ 61 കേസുകളും 24 അറസ്റ്റുകളും ഉണ്ടായിട്ടുണ്ട്.

എന്നാൽ, ഓപ്പറേഷൻ പി ഹണ്ട് ആരംഭിച്ച് ആറ് വർഷം പിന്നിടുമ്പോഴും, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണത്തിൽ കുറച്ച് ഉണ്ടായിട്ടില്ല. ഇന്റലിജൻസ് റിപ്പോർട്ട്‌ പ്രകാരം, ആയിരത്തിൽ അധികം ഗ്രൂപ്പുകൾ ഇതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നു. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് കേരള സൈബർ ഡോം ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *