കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകളിലെ പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അഞ്ച് വർഷത്തെ കോഴ്സുകളിലേക്ക് പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. (നിശ്ചിത ശതമാനം മാർക്കോടെയുള്ള എച്ച്.എസ്.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., അംഗീകൃത സംസ്ഥാന ബോർഡുകൾ തുടങ്ങിയവയുടെ അംഗീകൃത പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.)
ഏപ്രിൽ 26 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് 21,22 എന്നീ തിയ്യതികളിലാണ് പരീക്ഷ.
ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളായ ബയോസയൻസ്, ഫിസിക്സ്, കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് അവസരം. ഗവേഷണാധിഷ്ഠിത പഠനത്തിന് ഊന്നൽ നൽകുന്നതാണ് പാഠ്യപദ്ധതി.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ ഉൾപ്പെട്ട പ്ലസ്ടുവാണ് ബയോ സയൻസ് പ്രവേശനത്തിനുള്ള യോഗ്യത.
ഇന്റഗ്രേറ്റഡ് എം.എസ്സി. ഫിസിക്സ്, ഇന്റഗ്രേറ്റഡ് എം.എസ്സി. കെമിസ്ട്രി എന്നിവക്ക് പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, വിഷയങ്ങൾക്ക് പുറമെ മാത്സ് കൂടി പഠിച്ചിരിക്കണം. കൂടാതെ പ്ലസ്ടുവിന് ജനറൽ വിഭാഗത്തിലുള്ളവർ 70% നും ഛആഇ വിഭാഗക്കാർ 65% നും എസ്.സി./എസ്.ടി./പി. ഡബ്ല്യൂ..ഡി. എന്നീ വിഭാഗങ്ങളിലുള്ളവർ 60% നും മുകളിൽ മാർക്ക് നേടിയിരിക്കണം.
ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസിനുള്ള യോഗ്യത.
എക്സിറ്റ് ഓപ്ഷൻ
ഇന്റഗ്രേറ്റഡ് എം എസ് സി ഫിസിക്സ്, ഇന്റഗ്രേറ്റഡ് എം എസ് സി കെമിസ്ട്രി , ഇന്റഗ്രേറ്റഡ് എം എ ഡെവലപ്മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങൾക്ക് ആദ്യത്തെ മൂന്ന് വർഷത്തിന് ശേഷം എക്സിറ്റ് ഓപ്ഷൻ ഉണ്ടായിരിക്കും. ഇന്റഗ്രേറ്റഡ് എം എസ് സി ബയോസയൻസിന് എക്സിറ്റ് ഓപ്ഷൻ ഉണ്ടായിരിക്കുന്നതല്ല. എക്സിറ്റ് ഓപ്ഷൻ ഉള്ള പ്രോഗ്രാമുകൾക്ക് മൂന്ന് വർഷം വിജയകരമായി പൂർത്തിയാക്കി എക്സിറ്റ് എടുക്കുന്നവർക്ക് പ്രസ്തുത വിഷയത്തിൽ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും.
സീറ്റുകൾ
ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് 15 സീറ്റുകൾ വീതവും ബയോ സയൻസ്, ഡെവലപ്മെന്റൽ സ്റ്റഡീസ് എന്നിവക്ക് യഥാക്രമം 20, 30 സീറ്റുകൾ വീതവുമാണുള്ളത്. കോഴ്സിനെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക്: 04942407345, 2407346
അപേക്ഷ ഫീസ്
ഒരു വിദ്യാർഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാഫീസ്.
ജനറൽ കാറ്റഗറി: 550 രൂപ
എസ്.സി/എസ്.ടി:240 രൂപ
അധികം വരുന്ന ഓരോ പ്രോഗ്രാമിനും 80 രൂപ വീതം അടയ്ക്കണം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും admission.uoc.ac.in സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0494 2407016, 2407017.