കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില വർധിച്ചു. പവന് 280 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 35 രൂപയും കൂടി. ഒരു പവന് സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില 38,880 രൂപയും ഗ്രാമിന് 4860 രൂപയും ആയി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇന്നലെയും സ്വര്‍ണ വില വര്‍ധിച്ചിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. രണ്ടു ദിവസത്തിനിടെ 440 രൂപയുടെ വർധനവുണ്ടായി. ഏപ്രിൽ മാസത്തിൻ്റെ തുടക്കത്തില്‍ 38480 രൂപയായിരുന്നു പവന് വില. പിന്നീട് ഇതു കുറയുകയായിരുന്നു.