നീറ്റ് പരീക്ഷ ജൂലൈ 17ന്, ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കും

Education & Career

നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ (നാഷണൽ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) ജൂലൈ 17ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിച്ചു. നീറ്റ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷനും അരംഭിച്ചിട്ടുണ്ട്. മെയ് ആറാണ് അവസാന തീയതി. പരീക്ഷയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in വഴി ലഭ്യമാകും.

മെയ് മാസത്തിലെ ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂൺ, ജൂലൈ മാസങ്ങളിൽ നടത്താനും തീരുമാനമായി. എന്‍.ഐ.ടി.കള്‍, ഐ.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ജെഇഇ മെയിന്‍ പരീക്ഷയിലെ റാങ്കാണ് പരിഗണിക്കുന്നത്. ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്ന ഒന്നര ലക്ഷത്തോളം പേര്‍ക്ക് ഐഐടി പ്രവേശനത്തിലുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാം. കഴിഞ്ഞ വര്‍ഷം ജെഇഇ മെയിന്‍ പരീക്ഷ 4 ഘട്ടമായാണ് നടത്തിയത്.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി കൂടിയാലോചിച്ച ശേഷമാണ് നീറ്റ് പരീക്ഷാ തീയതി തീരുമാനിച്ചെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതാദ്യമായാണ് ഉയര്‍ന്ന പ്രായപരിധി എടുത്തുകളഞ്ഞതിന് ശേഷം നീറ്റ് യുജി നടത്തുന്നത്. എന്നാൽ നേരത്തെ, റിസര്‍വ് ചെയ്യപ്പെടാത്ത ഉദ്യോഗാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായം 25 വയസും സംവരണമുള്ളവര്‍ക്ക് 30 വയസുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *