നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

Kerala

കൊച്ചി : നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 30 നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസ്സമുണ്ടാകുന്നതായി വ്യക്തമായി . തുടര്‍ന്ന് മാര്‍ച്ച്‌ 31 ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *