ചൈനയിൽ ദിനംപ്രതി വർധിച്ചു വരുന്ന കോവിഡ് കേസുകളിൽ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ ഉപവിഭാഗം കണ്ടെത്തിയതായി റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ ദിവസം 13000 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. അതിൽ ഒന്ന് പുതിയ വിഭാഗം ആയിരുന്നു. ഈ പുതിയ ഉപവിഭാഗം കണ്ടെത്തിയത് ഷാങ്ഹായിൽ നിന്നും 70 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സ്ഥലത്തെ നിവാസിയിലാണെന്നും വിദഗ്ധർ പറയുന്നു…
ചൈനയിൽ കൊവിഡ് രോഗത്തിന് കാരണമാവുന്ന വൈറസുമായി ഇതിന് സാമ്യമില്ല. മാത്രമല്ല കൊവിഡ് വൈറസിന്റെ പരിവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി രൂപം നൽകിയ ആഗോളതലത്തിലെ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ജിഐഎസ്എഐഡിയിൽ സൂക്ഷിച്ചിരിക്കുന്ന വൈറസുകളുമായും പുതിയ ഉപവിഭാഗത്തിന് സാമ്യം കണ്ടെത്താനായില്ല.
ശനിയാഴ്ചരാജ്യത്ത് സ്ഥിരീകരിച്ച 12,000 കേസുകൾ പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്തവയായിരുന്നുവെന്നും വിദഗ്ധർ പറയുന്നു. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായിൽ ദശലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോഴും ലോക്ക് ഡൗണിൽ തുടരുകയാണ്.
രണ്ട് ഘട്ടങ്ങളിലായാണ് ലോക്ക് ഡൗൺ നടപ്പിലാക്കുന്നത്. പല പ്രദേശങ്ങളിലും ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ അനുമതിയില്ല. അവശ്യ വസ്തുക്കൾ വീടുകളിൽ എത്തിച്ചുനൽകുന്ന രീതിയാണ് പലയിടങ്ങളിലും തുടരുന്നത്.
ഷാങ്ഹായിലെ മുഴുവൻ ആളുകളെയും പരിശോധിക്കുന്നതിനായി എട്ട് ദിവസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. യുകെയിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) 13 പേരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന് അവകാശപ്പെടുന്നു. കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിലെ ഷാങ്ഹായിയിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഒമിക്രോണിന്റെ ബിഎ2 സബ് വേരിയന്റിനേക്കാൾ പത്തു ശതമാനം കൂടുതൽ കൈമാറ്റം ചെയ്യപ്പെടുന്ന ‘എക്സ്ഇ’ എന്ന പുതിയ വേരിയന്റ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കിയിരുന്നു. ഷാങ്ഹായിലെ കൊവിഡ് ലോക്ക്ഡൗണിന്റെ രണ്ടാം ഘട്ടം വെള്ളിയാഴ്ച നഗരത്തിന്റെ പടിഞ്ഞാറൻ പകുതിയിലേക്ക് ഏർപ്പെടുത്തി.